TopTop
Begin typing your search above and press return to search.

വലിയ ചതിക്ക് കൂട്ടുനിന്ന 'പ്രബലർക്ക്' മുഖത്ത് കിട്ടിയ അടിയാണ് 'മാമാങ്കം' കോടതി വിധി ': സജീവ് പിള്ള

വലിയ ചതിക്ക് കൂട്ടുനിന്ന പ്രബലർക്ക് മുഖത്ത് കിട്ടിയ അടിയാണ് മാമാങ്കം കോടതി വിധി : സജീവ് പിള്ള

മാമാങ്കം സിനിമയുടെ തിരക്കഥയുടെ അവകാശം ആദ്യ സംവിധായകന് തന്നെയെന്ന ഹൈക്കോടതി വിധി മലയാള സിനിമയിലെ ചതിയെ പിന്തുണച്ച ഇൻഡ്രസ്ട്രിയിലെ പ്രമുഖർക്ക് കിട്ടിയ അടിയാണെന്ന് സജീവ് പിള്ള. മലയാള സിനിമയിലെ ഏറ്റവും വലിയ ചതിയാണ് മാമാങ്കം സിനിമയെന്നും കോടതി നിർദേശത്തിന് പിന്നാലെ അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു. മാമാങ്കം റിലീസ് ചെയ്യാൻ അനുമതി നൽകിയെങ്കിലും തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.

കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയാണ് കോടതി തിരക്കഥയുടെ അവകാശം സജീവ് പിള്ളയ്ക്ക് നൽകിയത്. സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സത്യം എക്കാലവും മുടിവടയ്ക്കാനാവില്ലെന്നും സജീവ് പിള്ള പറയുന്നു.

'മലയാള സിനിമയിലെ ഏറ്റവും വലിയ ചതിയാണ് മാമാങ്കം, ആ ചതിയെ പിന്തുണയ്ക്കുകയായിരുന്നു മലയാള സിനിമയിലെ പ്രബലർ എല്ലാവരും. പണത്തിന് വേണ്ടിയും സത്യത്തെ മൂടിവയ്ക്കാനും എന്തൊക്കെയോ താൽപര്യങ്ങൾ സംരക്ഷിക്കാനായും, എന്നാൽ അതെല്ലാം പൊളിഞ്ഞ് പോയിരിക്കുകയാണ് കോടതി വിധിയിലൂടെ.

തന്റെ ഭാഗത്താണ് ശരിയെന്ന് അടിവരയിട്ട് പറഞ്ഞാതാണ് കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആളുകളുടെ ശ്രമത്തെ മാനിച്ചാണ് കോടതി നിരോധനം തരാതിരുന്നത്. പരാതി പരിഗണിച്ചത് വൈകിയ വേളയിൽ ആയതിനാൽ മാത്രമാണ് നിരോധനം ലഭിക്കാതിരുന്നത്. സത്യം പൂർണമായും മാഞ്ഞ്പോവുന്നില്ലെന്ന് വ്യക്തമാവുകയാണ്. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടവർ പറയുന്നതിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നും ഇതോടെ തെളിയുന്നു.

സിനിമ ഇറങ്ങുന്ന അന്ന് പോലും പുറത്ത് ഇറങ്ങരുത് എന്നതരത്തിലും പ്രവർത്തനങ്ങൾ നടന്നിരുന്നു. ഭയപ്പെടുത്തിയും പോലീസിനെയും പണവും ഉപയോഗിച്ചും നശിപ്പിക്കാനുള്ള ശ്രമം കൂടിയാണ് നടന്നത്. തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുക്കയാണ്. അടുത്ത ദിവസം പോലും പോലീസ് സ്റ്റേഷനിൽ ഹാജരാവേണ്ടതുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുയാണ് ഇൻഡ്രസ്ട്രിയിലെ പ്രധാന നേതാക്കൻമാരെല്ലാം. അവരുടെ മുഖത്ത് കിട്ടിയ അടിയാണ് കോടതി വിധി'- സജീവ് പിള്ള പറയുന്നു.

തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും ശങ്കർ രാമകൃഷ്ണന്റെ പേര് നീക്കി സജീവ് പിള്ള തന്നെയാണ് സിനിമയുടെ കഥാകൃത്ത് കണ്ടെത്തിയ കോടതി കഥ സജീവ് പിള്ളയുടേത് തന്നെയാണെന്നും അംഗീകരിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന് ഉറപ്പ് നൽകി വൈകിട്ട് നാലിനകം സത്യവാങ്ങ്മൂലം നൽകാൻ ജസ്റ്റീസ് വി.ഷെർസി നിർമാതാവ് വേണു കുന്നപ്പിള്ളിക്ക് നിർദേശം നൽകി. പിന്നലെ ഇക്കാര്യം നിർമ്മാതാവ് കോടതിയെ അറിയിക്കുകയും ചെയ്തു.

വ്യാഴാഴ്ച സിനിമ റിലിസ് ചെയ്യാനിരിക്കെ നിരവധി പേരുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുണ്ടെന്നത് കണക്കിലെടുത്താണ് സിനിമയ്ക്ക് അനുമതിയെന്നും കോടതി വ്യക്തമാക്കി. പകർപ്പവകാശ നിയമം 57 (1A) പ്രകാരമാണ് സൃഷ്ടിയിൽ കഥാകൃത്തിനുള്ള അവകാശം കോടതി അംഗീകരിച്ചത്. എന്നാൽ സെക്ഷൻ 57 (1B) പ്രകാരം കഥയിൽ വെള്ളം ചേർക്കൽ പാടില്ലന്ന സജീവ് പിള്ളയുടെ വാദത്തിൽ പിന്നീട് തീരുമാനം എടുക്കും.

എം പത്‌മകുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്‌ലാന്‍, കനിഹ, അനു സിത്താര, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിടുന്നുണ്ട്.


Next Story

Related Stories