TopTop
Begin typing your search above and press return to search.

'ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു, ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി'

ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു, ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്. ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു എന്നാണ് ഫേസ്ബുക്കില്‍ ഷാജി കൈലാസ് കുറിച്ചത്.

ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു. നാടിനെ നാവാക്കി, നാവിനെ വാക്കാക്കി, വാക്കിനെ സ്വപ്നമാക്കി ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി. ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം. വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്. അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്.


Next Story

Related Stories