TopTop
Begin typing your search above and press return to search.

ഏഴ് മാസത്തെ മാറ്റം, ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍; അച്ഛനിതിലും ചെറുപ്പമെന്ന് ആരാധകര്‍

ഏഴ് മാസത്തെ മാറ്റം, ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍; അച്ഛനിതിലും ചെറുപ്പമെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നായക നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. വേറിട്ട കഥാപാത്രത്തിലൂടെയും ഗാനാലാപനത്തിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടന്‍. ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍ ദുല്‍ഖര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം ഏഴ് മാസങ്ങള്‍ക്കൊണ്ട് തന്റെ ലുക്കിലുണ്ടായ മാറ്റത്തെ കുറിച്ച് പറയുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. വിമര്‍ശനവും പുതിയ ചിത്രത്തിന് ലഭിക്കുന്നുണ്ട്. 'വല്ലാതെ ക്ഷീണിച്ചെന്നും ലുക്കാകെ മാറിയെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. 'എന്ത് കോലം ആണ് ഇത്?, വെറും മേക്കപ്പിന്റെ പുറത്ത് പിടിച്ചു നില്‍ക്കുവാണ്, അച്ഛനാണ് ഇതിലും ചെറുപ്പം' തുടങ്ങിയരീതിയിലുള്ള കമന്റുകളും ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

മണിയറയിലെ അശോകനാണ് ദുല്‍ഖറിന്റെ സാന്നിധ്യത്തോടെ ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളിലെത്തിയ താരം അതിഥി താരമായും പ്രത്യക്ഷപ്പെട്ടിരുന്നു. കുറുപ്പ്, വാന്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി തീയേറ്ററുകളിലെത്താനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.


Next Story

Related Stories