TopTop
Begin typing your search above and press return to search.

'നിങ്ങളെ പോലെ ജീവിക്കാൻ ശ്രമിക്കുന്നു', വാപ്പിച്ചിക്ക് ജന്മദിനാശംസകളുമായി ദുൽഖർ

നിങ്ങളെ പോലെ ജീവിക്കാൻ ശ്രമിക്കുന്നു, വാപ്പിച്ചിക്ക് ജന്മദിനാശംസകളുമായി ദുൽഖർ

മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് മകനും യുവ താരവുമായ ദുൽഖർ സൽമാൻ. വികാരപരമായ കുറിപ്പിലൂടെയാണ് ദുൽഖർ തന്റെ വാപ്പിച്ചിക്ക് ആശംസകൾ നേരുന്നത്. ‌താൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ പിതാവായ മമ്മുട്ടിയുണ്ടെന്നാണ് ദുൽ‌ഖർ കുറിപ്പിൽ‌ വ്യക്തമാക്കുന്നു.

എന്റേത്!

എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്നതിൽ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളതുമായ മനുഷ്യൻ. എന്തിനു വേണ്ടിയും സമീപിക്കാവുന്ന വ്യക്തി. എന്നെ കേൾക്കുന്നവൻ, എപ്പോഴും ശാന്തനാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും വിശുദ്ധനും. നിങ്ങൾ പാലിച്ചുവരുന്ന അവിശ്വസനീയമായ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയുന്നു എന്നത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് എനിക്ക് ഏറ്റവും വലിയ സന്തോഷമാണ്. ജന്മദിനാശംസകൾ പാ. നിങ്ങൾ കൂടുതൽ ചെറുപ്പമാകുമ്പോള്‍ തലമുറകൾക്ക് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു!. ദുൽഖർ പറയുന്നു.

മമ്മുട്ടിയുടെ പുതിയ ചിത്രം വൺന്റെ ടീസർ പങ്കുവച്ചതിന് പിന്നാലെയായിരുന്നു ദുൽഖർ പിതാവിനെ കുറിച്ചുള്ള പോസ്റ്റ് നവ മാധ്യമങ്ങളിൽ കുറിച്ചത്.



Next Story

Related Stories