TopTop
Begin typing your search above and press return to search.

ഇറ്റലിയിലെ ഫ്ലോറൻസ് പുരസ്കാരം സ്വന്തമാക്കി 'ഈലം', അന്താരാഷ്ട്രതലത്തിൽ ചിത്രം ശ്രദ്ധേയമാവുന്നു

ഇറ്റലിയിലെ ഫ്ലോറൻസ് പുരസ്കാരം സ്വന്തമാക്കി ഈലം, അന്താരാഷ്ട്രതലത്തിൽ ചിത്രം ശ്രദ്ധേയമാവുന്നു

കഥാകൃത്തായ വിനോദ് കൃഷ്ണയുടെ ആദ്യമായി സംവിധാനം ചെയ്ത ഈലത്തിനു വീണ്ടും അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. വിനോദ് കൃഷ്ണയുടെതന്നെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഇറ്റലിയിൽ നിന്നുള്ള ഫ്ലോറൻസ് അവാർഡാണ് സ്വന്തമാക്കിയത്. സംവിധായകനുള്ള പ്രത്യേക പരാമർശം (സ്പെഷ്യൽ മെൻഷൻ പ്രൈസ്) എന്ന വിഭാഗത്തിലാണ് പുരസ്കാരം.

ഈലത്തിനു ലഭിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര പുരസ്‌കാരമാണ് ഫ്ലോറൻസ് അവാർഡ്. ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡ്, പോർട്ടോറിക്കോയിൽ വെച്ച് നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാർഡും ഈലം കരസ്ഥമാക്കിയിരുന്നു.

കോവി‍ഡ് 19 രോഗബാധമൂലം വലിയ പ്രതിസന്ധി നേരിടുന്ന ഇറ്റലിയിൽ ഈ സാഹചര്യം കൊണ്ടുതന്നെ ഓൺലൈൻ സ്ട്രീമിങ് വഴിയായിരുന്നു പുരസ്കാര ദാനചടങ്ങ് സംഘടിപ്പിച്ചത്. ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണ് ഈലം നിർമ്മിച്ചത്. ക്യാമറ തരുൺ ഭാസ്കരൻ. എഡിറ്റിംഗ് ഷൈജൽ പി. വി, സംഗീതം രമേശ്‌ നാരായൺ, അജീഷ് ദാസന്റെ വരികൾ ആലപിച്ചത് ഷഹബാസ് അമൻ, പശ്ചാത്തല സംഗീതം ബിജിബാൽ. വസ്ത്രാലങ്കാരം സുനിൽ ജോർജ്. പി. ആർ ഒ എ എസ് ദിനേശ്.അഞ്ജു പീറ്റർ.


Next Story

Related Stories