TopTop
Begin typing your search above and press return to search.

തന്റെ അനാഥാലയത്തിലെ പതിനെട്ട് കുട്ടികള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കും കോവിഡ്: രാഘവ ലോറന്‍സ്

തന്റെ അനാഥാലയത്തിലെ പതിനെട്ട് കുട്ടികള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കും കോവിഡ്: രാഘവ ലോറന്‍സ്

തന്റെ നേതൃത്വത്തില്‍ നടത്തുന്ന അനാഥാലയത്തിലെ പതിനെട്ട് കുഞ്ഞുങ്ങള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ്‌ പറഞ്ഞു. ട്വിറ്ററില്‍ ഇട്ട പോസ്റ്റില്‍ എല്ലാവരുടെയും സ്ഥിതികള്‍ മെച്ചപ്പെടുകയാന്നെന്നു ലോറെന്‍സ് അറിയിച്ചു .

'ഒരാഴ്ച മുന്‍പ് ചില കുട്ടികള്‍ക്ക് പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. തുടര്‍ന്ന് അവരെ ചീലസ്‌ക്ആയി ആശുപത്രിയില്‍ എന്തിച്ചു വിശദമായ പരിശോധന നടത്തി. പതിനെട്ട് കുട്ടികള്‍ക്കറും മൂന്ന് ജോലിക്കാര്‍ക്കും കോവിഡ് ആന്നെന്നു ഇപ്പോള്‍ സ്ഥിരീകരിച്ചു'. അദ്ദേഹം പറഞ്ഞു . താന്‍ ചെയ്യുന്ന സേവനം തന്റെ കുട്ടികളെ തീര്‍ച്ചയായും രക്ഷിക്കുമെന്നും ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡ് ബാധിച്ച ജോലിക്കാരില്‍ രണ്ടുപേര്‍ ഭിന്നശേഷിക്കാരാണ്. അവരുടെ കാര്യത്തില്‍ ഇപ്പോള്‍ നല്ല പുരോഗിതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നും പനി കുറഞ്ഞെന്നും കോവിഡ് പരിശോധന നെഗറ്റീവ് ആയാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും ലോറന്‍സ് പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച എസ് പി വേലുമണി സാറിന് പ്രത്യേക നന്ദി അറിയിക്കുന്നതായും നടന്‍ കുറിച്ചു.

I Hope the service I do will save my kids.
My thanks to Thiru.S.P Velumani, honourable minister of local administration @SPVelumanicbe pic.twitter.com/fRXU7uw5kb
— Raghava Lawrence (@offl_Lawrence) May 28, 2020

Next Story

Related Stories