Top

എല്ലാവര്‍ക്കും സ്‌കോര്‍സസിയുടെ സിനിമകള്‍ ഇഷ്ടമല്ല, മാര്‍വല്‍ വിമർശനത്തിന് മറുപടിയുമായി സാമുവല്‍ ജാക്‌സണ്‍

എല്ലാവര്‍ക്കും സ്‌കോര്‍സസിയുടെ സിനിമകള്‍ ഇഷ്ടമല്ല, മാര്‍വല്‍ വിമർശനത്തിന് മറുപടിയുമായി സാമുവല്‍ ജാക്‌സണ്‍

മാര്‍വല്‍ സീരീസിനെ സിനിമകളായി കണക്കാക്കാനാവില്ല എന്നും ഇവ തീം പാര്‍ക്കുകളെ പോലെയാണെന്നും പറഞ്ഞ് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസിക്ക് മറുപടിയുമായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എംസിയു) ഭാഗമായ നടന്‍ സാമുവല്‍ ജാക്‌സണ്‍. എല്ലാവർക്കും സ്കോർസസിയുടെ സിനിമകൾ ഇഷ്ടമായേക്കില്ല എന്നായിരുന്നു സാമുവൽ ജാക്സൻ്റെ പ്രതികരണം. വെറൈറ്റി മാഗസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞക എംസിയുവില്‍ നിക്ക് ഫ്യൂറി എന്ന കഥാപാത്രത്തെയാണ് സാമുവല്‍ ജാക്‌സണ്‍ അവതരിപ്പിക്കുന്നത്.

എംപയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസി പറഞ്ഞത് മാര്‍വല്‍ ചിത്രങ്ങളെ സിനിമകളായി അംഗീകരിക്കാനാകില്ല എന്നാണ്. അത് മനുഷ്യന്റെ വികാരങ്ങളും ചിന്തകളും പരസ്പരം പങ്കുവയ്ക്കുന്നതില്‍ പരാജയമാണ് എന്നും തീം പാര്‍ക്ക് പോലുള്ള അനുഭവമാണെന്നും സ്‌കോര്‍സസി പറഞ്ഞിരുന്നു. താന്‍ മാര്‍വല്‍ സിനിമകള്‍ കാണാറില്ല എന്നും മാര്‍ട്ടിന്‍ സ്‌കോര്‍സസി പറഞ്ഞിരുന്നു.

സ്‌കോര്‍സസിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇതൊന്നും കേട്ട് ആളുകള്‍ അവര്‍ താല്‍പര്യപ്പെടുന്ന സിനിമകളെടുക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടതില്ല. ഞാന്‍ ഇത്തരം അഭിപ്രായങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ല. എംസിയുവില്‍ നിക്ക് ഫ്യൂറി എന്ന കഥാപാത്രങ്ങളെയാണ് സാമുവല്‍ ജാക്‌സണ്‍ അവതരിപ്പിക്കുന്നത്. സ്‌കോര്‍സസിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇതൊന്നും കേട്ട് ആളുകള്‍ അവര്‍ താല്‍പര്യപ്പെടുന്ന സിനിമകളെടുക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടതില്ല. ഞാന്‍ ഇത്തരം അഭിപ്രായങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ല - സാമുവല്‍ ജാക്‌സണ്‍ പറഞ്ഞു.


Next Story

Related Stories