TopTop
Begin typing your search above and press return to search.

24 വര്‍ഷം ചാന്‍സ് ചോദിച്ച് നടന്നു; ഒടുവില്‍ വിനീത് ശ്രീനിവാസന്‍ ജയരാജിനെ നേരിട്ട് വിളിച്ചു

24 വര്‍ഷം ചാന്‍സ് ചോദിച്ച് നടന്നു; ഒടുവില്‍ വിനീത് ശ്രീനിവാസന്‍ ജയരാജിനെ നേരിട്ട് വിളിച്ചു

അന്ന ബെന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രത്തിന് പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ സുപ്രധാന വേഷത്തിലെത്തിയ നടന്‍ ജയരാജിനെ കുറിച്ചുള്ള പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. പല സിനിമകളിലേയും ചെറിയ വേഷങ്ങളിലൂടെ ജയരാജിനെ എല്ലാവര്‍ക്കും പരിചയമുണ്ടെങ്കിലും ഇദ്ദേഹത്തിന് മികച്ച റോളുകളൊന്നും ലഭിച്ചിരുന്നില്ല.

നിര്‍മ്മാതാവായ അമര്‍ പ്രേം പങ്കുവെച്ച പോസ്റ്റാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഹെലന്റെ നിര്‍മ്മാതാവായ വിനീത് ശ്രീനിവാസന്‍ ജയരാജിനെ നേരിട്ട് വിളിച്ച് സിനിമയില്‍ റോള് നല്‍കിയതിനെ കുറിച്ചാണ് പോസ്റ്റ്. '1995 ല്‍ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ളന്‍ ദാമോദരന്‍ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറില്‍പരം സിനിമയിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുവാനോ, അല്ലെങ്കില്‍ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചുകൊണ്ടിരുന്നു, ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലന്‍, ഹെലന്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയതെന്ന്' എന്നിങ്ങനെയാണ് ഹെലനിലെ ജയരാജിന്റെ റോളിനെ കുറിച്ച് അമര്‍ പ്രേം എഴുതിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഹെലന്‍ വിനീത് ശ്രീനിവാസന്‍ ഇഷ്ട്ടം

1995 ല്‍ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ളന്‍ ദാമോദരന്‍ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറില്‍ പരം സിനിമയിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുവാനോ, അല്ലെങ്കില്‍ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു, ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലന്‍ ... ഹെലന്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലന്‍ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെര്‍ത്തു നിര്‍ത്തിയതിന് വിനീത് ഭായ് ഒരിക്കല്‍ കൂടി നന്ദി

Next Story

Related Stories