TopTop

ഒടുവിൽ 'ട്രാൻസ്' വരുന്നു, പ്രണയദിനത്തിൽ

ഒടുവിൽ

അഞ്ച് സുന്ദരികളിലെ ആമിക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ഫെബ്രുവരി പതിനാലിന് തീയേറ്ററുകളിൽ എത്തും. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ചിത്രം തീയേറ്ററിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് പ്രണയദിനത്തിൽ തീയ്യറ്ററുകളേക്ക് എത്തുന്നത്. ഫഹദ് ഫാസിലാണ് ഇക്കാര്യം പങ്കുവച്ചത്. തന്റെ ഫേസ്ബുക് പോസ്റ്റിലായിരുന്നു താരം വിവരം പങ്ക് വച്ചത്.

ഫഹദ് ഫാസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നെന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില്‍ മിക്കവർ‌ക്കൊപ്പം സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈ, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലായായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിർ‌മ്മിക്കുന്നത്. ഛായാഗ്രഹണം അമല്‍ നീരദ്. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. സംഗീതം നവാഗതനായ ജാക്സണ്‍ വിജയന്‍. വിന്‍സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന.





Next Story

Related Stories