TopTop
Begin typing your search above and press return to search.

'ഇത് ഫഹദ് ഫാസില്‍ തന്നെയാണോ?'; ആരാധകരെ സംശയത്തിലാഴ്ത്തി താരത്തിന്റെ മേക്കോവര്‍

ഇത് ഫഹദ് ഫാസില്‍ തന്നെയാണോ?; ആരാധകരെ സംശയത്തിലാഴ്ത്തി താരത്തിന്റെ മേക്കോവര്‍

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് ഫഹദ് ഫാസില്‍. അഭിനയിക്കുന്ന ഓരോ കഥാപാത്രവും വ്യത്യസ്തതകൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിപ്പിക്കുന്ന നടന്‍. ഒരോ വേഷത്തിലും വിസ്മയം തീര്‍ക്കുന്ന ഫഹദിന്റെ പുതിയ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഫഹദിന്റെ രൂപമാറ്റം.

ചിത്രത്തിനുവേണ്ടി ഇരുപത് കിലോയാണ് താരം കുറച്ചിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ ബജറ്റ് 25 കോടിയാണ്. വിഷുവിനാണ് പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ട്രാന്‍സ് , മാലിക് എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ഫഹദിന്റെ പുറത്തിറങ്ങാനുള്ളത്. ടേക്ക് ഓഫ്‌നുശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Next Story

Related Stories