TopTop
Begin typing your search above and press return to search.

ഒടിടി റിലീസിന് തയ്യാറെടുത്ത് ഫഹദ്, പൃഥ്വിരാജ് ചിത്രങ്ങള്‍

ഒടിടി റിലീസിന് തയ്യാറെടുത്ത് ഫഹദ്, പൃഥ്വിരാജ് ചിത്രങ്ങള്‍

കോവിഡും ലോക്ഡൗണും മൂലം തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നിരവധി ചിത്രങ്ങള്‍ ഒടിടിയിലാണ് റിലീസ് ചെയ്തത്. ഏതാനും ചിത്രങ്ങള്‍ കൂടി ഉടന്‍ തന്നെ ഒടിടിയില്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഫഹദ് ഫാസിലിന്റെ മാലിക്, പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് ഉള്‍പ്പെടെ ചിത്രങ്ങള്‍ ഒടിടിയില്‍ എത്തിയേക്കുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടിച്ചില്ല.

ഒന്നര വര്‍ഷത്തോളമായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും മഹേഷ് നാരായണനാണ്. ഫഹദിനെകൂടാതെ ജോജു ജോര്‍ജ്, നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മാണം.

എസിപി സത്യജിത്തായി പൃഥ്വി വേഷമിടുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. തനു ബാലക്ക് ആണ് സംവിധാനം. യഥാര്‍ത്ഥ സംഭവത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദിതി ബാലനാണ് നായിക. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.


Next Story

Related Stories