TopTop
Begin typing your search above and press return to search.

'ഇരുട്ട്'; സിനിമയുടെ ആദ്യ പ്രദര്‍ശനം ജനുവരി ഏഴിന്

ഇരുട്ട്; സിനിമയുടെ ആദ്യ പ്രദര്‍ശനം ജനുവരി ഏഴിന്

സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും സംവിധാനം ചെയ്ത പുതിയ ചിത്രം ഇരുട്ടിന്റെ ആദ്യ പ്രദര്‍ശനം ബാനര്‍ ഫിലിം സൊസൈറ്റി നടത്തുന്നു. ഒന്‍പതിന് വൈകിട്ട് 5.15ന് വഴുതക്കാട് ലെനിന്‍ ബാലവാടിയിലാണ് പ്രദര്‍ശനം. കെ. കലാധരന്‍,നീന ചക്രവര്‍ത്തി, ശ്രീറാം മോഹന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ചായം പൂശിയ വീട്, മറവി, ഒറ്റയടിപ്പാത,സുനേത്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുട്ട് ഒരുക്കിയിരിക്കുന്നത്. സഹോദരന്മാരായ സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ മറവി ഐഎഫ്എഫ്‌കെയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 2017ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രവേശനം സൗജന്യം.


Next Story

Related Stories