ട്വിറ്ററില്‍ തരംഗമായി ഹാപ്പി ബെര്‍ത്ത്ഡേ മമ്മൂക്കാ ഹാഷ് ടാഗ്. 10 മില്യണില്‍ കൂടുതല്‍(ഒരു കോടി) ട്വീറ്റുകളാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഹാപ്പി ബെര്‍ത്ത്ഡേ മമ്മൂക്ക എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ ട്വീറ്റ് ലഭിച്ച ഹാഷ്ടാഗായി 'ഹാപ്പി ബര്‍ത്ത്ഡേ മമ്മൂക്ക' - #HappyBirthdayMammukka - മാറി.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. സിനിമ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരെല്ലാം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിക്കുകയും, അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയും ചെയ്തു.
ഡിയര്‍ ഇച്ചാക്കാ, ലൗയൂ ആള്‍വേയ്സ് എന്നാണ് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. വികാരപരമായ കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ തന്റെ വാപ്പിച്ചിക്ക് ആശംസകള്‍ നേരുന്നത്. താന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ പിതാവായ മമ്മുട്ടിയുണ്ടെന്നാണ് ദുല്‍ഖര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
മലയാളത്തിലെ യുവ താരങ്ങളും മമ്മൂട്ടിയ്ക്ക് ആശംകളുമായി എത്തിയിരുന്നു.