TopTop

അന്‍വര്‍ റഷീദിന്റെ ഫഹദ് - നസ്രിയ ചിത്രം ട്രാന്‍സിലെ ആദ്യ പാട്ടെത്തി

അന്‍വര്‍ റഷീദിന്റെ ഫഹദ് - നസ്രിയ ചിത്രം ട്രാന്‍സിലെ ആദ്യ പാട്ടെത്തി

ഫഹദ് ഫാസിലും നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് സിനിമയിലെ ആദ്യ പാട്ട് യൂടൂബില്‍. രാത്ത് സേ ഭീ ഹെ സ്യാദാ നഷീലീ എന്ന ഹിന്ദി പാട്ടാണ് യൂടൂബിലെത്തിയത്. ജാക്‌സണ്‍ വിജയനാണ് സംഗീതം. കമല്‍ കാര്‍ത്തിക്ക് ആണ് ഹിന്ദി വരികള്‍ എഴുതിയിരിക്കുന്നത്. സ്‌നേഹ ഖന്‍വാല്‍ക്കറും നേഹ നായരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

രാജ മാണിക്യം, ഛോട്ടാ മുംബയ്, അണ്ണന്‍ തമ്പി, ബ്രിഡ്ജ് (കേരള കഫേ), ഉസ്താദ് ഹോട്ടല്‍, ആമി (അഞ്ച് സുന്ദരികള്‍) എന്നീ സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്്. അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം, പറവ, വലിയ പെരുന്നാള്‍ എന്നിവയ്ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന സിനിമയാണിത്. അമല്‍ നീരദ് ആണ് കാമറ. വിന്‍സന്റ് വടക്കന്‍ രചന നിര്‍വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും.



ഫഹദിനേയും നസ്രിയേയും കൂടാതെ ഗൗതം വാസുദേവ് മേനോന്‍, സൗബി ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ട്രാന്‍സില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളം ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍.


Next Story

Related Stories