TopTop
Begin typing your search above and press return to search.

വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം, നിയന്ത്രിക്കാനായില്ല, ഒടുവില്‍ 30 നോമ്പും പിടിച്ചു; ടൊവിനോ തോമസ്

വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം, നിയന്ത്രിക്കാനായില്ല, ഒടുവില്‍ 30 നോമ്പും പിടിച്ചു; ടൊവിനോ തോമസ്

ഇത്തവണ ആദ്യമായി താന്‍ 30 നോമ്പും പിടിച്ചിരിക്കുകയാണെന്ന് നടന്‍ ടൊവിനോ തോമസ്. ലോക് ഡൗണ്‍ കാലത്ത് വീട്ടിലായിരുന്നതിനാല്‍ തന്നെ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നില്ല എന്നും പിന്നീട് നോമ്പെടുക്കുകയായിരുന്നു എന്നുമാണ് ടൊവിനോ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്.

''ഞാന്‍ ഒരു ഭക്ഷണപ്രിയനാണ്. വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണല്‍ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ ഭക്ഷണ ക്രമം ഒന്നും നോക്കിയില്ല. പക്ഷെ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോള്‍ ഞാന്‍ നിയന്ത്രിച്ചു. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റമസാന്‍ നോമ്പ് ആരംഭിച്ചത്. അങ്ങനെ ആദ്യമായി ഞാന്‍ 30 നോമ്പും പിടിച്ചു,'' ടൊവിനോ അഭിമുഖത്തില്‍ പറയുന്നു.

ടൊവിനോ നായകനായ 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപനം. ലോക് ഡൗണിന് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ കുടുംബത്തിനെപ്പം ചിലവഴിക്കുകയാണ് ടൊവിനോ. വീട്ടിലിരുന്ന വര്‍ക്ക് ഔട്ട് ചെയ്യുന്ന ടൊവിനോയുടെ വീഡിയോയും ഫോട്ടോയുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഫോറന്‍സികാണ് അവസാനം പുറത്തിറങ്ങിയ ടൊവിനോ ചിത്രം. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം റിലീസിന് ഒരുങ്ങിയിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം തീയറ്ററുകള്‍ അടച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു.


Next Story

Related Stories