TopTop
Begin typing your search above and press return to search.

Fleabag, Killing Eve; ലോക് ഡൗണ്‍ കാലത്ത് നിങ്ങള്‍ നഷ്ടപ്പെടുത്തരുതാത്ത രണ്ട് പരമ്പരകള്‍

Fleabag, Killing Eve; ലോക് ഡൗണ്‍ കാലത്ത് നിങ്ങള്‍ നഷ്ടപ്പെടുത്തരുതാത്ത രണ്ട് പരമ്പരകള്‍

ഈ ലോക്ഡൗണ്‍ കാലത്ത് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍, നിലവിലെ രണ്ടു മികച്ച സ്ട്രീമിംഗ് സീരീസുകള്‍ ഞങ്ങള്‍ നിര്‍ദേശിക്കുകയാണ്; ഫ്‌ളീബാഗ്, കില്ലിംഗ് ഈവ്(Fleabag and Killing Eve). ആദ്യത്തേത് ആമസോണ്‍ പ്രൈമിലും രണ്ടാമത്തേത് ഇന്ത്യയിലെ ഡിസ്‌നി + ഹോട്ട്സ്റ്റാറിലും ലഭ്യമാണ്. രണ്ട് ഷോകളാണെങ്കിലും രണ്ടിനെയും പൊതുവായി ബന്ധിപ്പിക്കുന്നൊരു കണ്ണിയുണ്ട്. പ്രശസ്ത ബ്രിട്ടിഷ് ഹാസ്യതാരവും അഭിനേത്രിയും എഴുത്തുകാരിയുമായ ഫോബ് വാലര്‍-ബ്രിഡ്ജ് ആണ് ഫ്‌ളീബാഗ്, കില്ലിംഗ് ഈവ് സീരിസുകളുടെ രചയിതാവ്. 2017 ല്‍ ആയിരുന്നു സ്ത്രീപക്ഷ പരമ്പരയായ ഫ്‌ളീബാഗ് ആദ്യമായി ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ചെയ്യുന്നത്. കാമാസക്തി, ആഹ്ലാദം, ദേഷ്യം എന്നിങ്ങനെ ആശയക്കുഴപ്പങ്ങളേറിയ വികാരങ്ങള്‍ നിറഞ്ഞൊരു സ്ത്രീ. വലിയൊരു നഷ്ടം നേരിട്ടശേഷം സ്വന്തം അദ്ധ്വാനത്തിലൂടെ മുന്നോട്ടു കൊണ്ടുപോകുന്ന അവരുടെ ജീവിതം ഒരു ലണ്ടന്‍ കഫേ ഉടമയുടെ വീക്ഷണകോണിലൂടെ പറയുകയാണ് ഫ്‌ളീബാഗ്. ഇതിവൃത്തം. രചയിതാവായ ഫോബ് വാലര്‍-ബ്രിഡ്ജ് തന്നെയാണ് കേന്ദ്രകഥാപാത്രമായ ഫ്‌ളീബാഗിനെ അവതരിപ്പിക്കുന്നത്. ഫ്‌ളീബാഗിന്റെ രണ്ടാനമ്മയായി അഭിനയിച്ചിരിക്കുന്നത് 2019 ല്‍ ഒസ്‌കര്‍ പുരസ്‌കാരം നേടിയ ഒലിവിയ കോള്‍മാനാണ്. ഫ്‌ളീബാഗിന്റെ രണ്ടാമത്തെയും അവസാനത്തെയും സീരീസ് 2019 ലായിരുന്നു സംപ്രേഷണം ചെയ്തത്. രണ്ടാമത്തെ സീരീസിലൂടെ വാലര്‍-ബ്രിഡ്ജ് ഒരു കോമഡി സീരീസിലെ മികച്ച നടി, മികച്ച കോമഡി സീരീസിന്റെ രചയിതാവ്, മികച്ച കോമഡി സീരീസ് എന്നിവയ്ക്കുള്ള പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 2019ലെ തന്റെ പ്രിയപ്പെട്ട സിനിമ-ടെലിവിഷന്‍ പരമ്പരകളില്‍ ഫ്‌ളീബാഗ് സീസണ്‍ 2 ഉം ഉള്‍പ്പെടുത്തിയിരുന്നു. ഈ ബ്രിട്ടീഷ് പരമ്പര മൗച്ചെ(ഫ്‌ളൈ) എന്ന പേരില്‍ ഫ്രഞ്ച് ഭാഷയിലും പുറത്തിറക്കിയിരുന്നു. ഫ്രഞ്ച് നടി കാമില്‍ കോട്ടിനായിരുന്നു വാലര്‍-ബ്രിഡ്ജിനു പകരം ഫ്‌ളീബാഗായി എത്തിയത്. ഫ്രഞ്ചില്‍ ഈ പരമ്പര ഒറ്റ സീസണില്‍ മാത്രമാണ് എത്തിയത്. ഒറിജിനലിന്റെ സ്വീകാര്യത അതിനൊട്ടു കിട്ടിയതുമില്ല. ഫ്‌ളീബാഗ് എന്ന പേര് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. പക്ഷേ പരമ്പരയുടെ പിന്നാമ്പുറ കഥകളും ഇതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും ശ്രദ്ധിച്ചാല്‍ അത്തരമൊരു പേര് 'സന്തോഷകരമായ ആകസ്മികത'യല്ലെന്നു മനസിലാകും. ഫോബി വാലര്‍-ബ്രിഡ്ജിന്റെ കുടുംബം അവള്‍ക്കായി സമ്മാനിച്ച വളര്‍ത്തുമൃഗത്തിന്റെ പേരാണ് ഫ്‌ളീബാഗ്. നിങ്ങളുടെ കുടുംബം നിങ്ങള്‍ക്ക് ഒരു നല്ല ചെല്ലപ്പേര് നല്‍കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ലേ! ലൂക്ക് ജെന്നിംഗ്‌സിന്റെ നോവലുകള്‍ അടിസ്ഥാനമാക്കി വാലര്‍-ബ്രിഡ്ജ് എഴുതിയ ത്രില്ലര്‍ ടെലിവിഷന്‍ പരമ്പരയാണ് കില്ലിംഗ് ഈവ്. ഏത് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ലഭ്യമായ ഏറ്റവും ശക്തവും ആകര്‍ഷകവുമായ പരമ്പരകളില്‍ ഒന്നാണിത്. സൈക്കോപതിക് കൊലയാളിയായ Villanelle പിടികൂടാന്‍ ചുമതലപ്പെട്ട ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ ഈവ് പോളാസ്ട്രിയുമാണ് ഈ പരമ്പരയിലേക്ക് നിങ്ങളെ ആകര്‍ഷിക്കുന്നത്. Villanelle യുടെ പിന്നാലെയുള്ള ഈവിന്റെ ഉദ്യോഗജനകമായ പിന്തുടരല്‍ ഒരു മികച്ച ത്രില്ലറിന്റെ എല്ലാ അഭിനിവേശവും നിങ്ങളില്‍ ഉണര്‍ത്തും, തീര്‍ച്ച.


Next Story

Related Stories