TopTop
Begin typing your search above and press return to search.

ഒരു നഗരം, കൊലപാതകം, കുറ്റവാളി, വേട്ടയാടൽ; ഫോറൻസിക് ട്രെയിലർ

ഒരു നഗരം, കൊലപാതകം, കുറ്റവാളി, വേട്ടയാടൽ; ഫോറൻസിക് ട്രെയിലർ

ടൊവിനോയെ നായകനാക്കി അഖില്‍ പോൾ- അന്‍സാര്‍ ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ഫോറന്‍സിക് ട്രൈലർ പുറത്തിറക്കി. ടൊവിനോ തോമസ് നായകനാവുമ്പോൾ‌ ശക്തമായ കഥാപാത്രമായി ഒരിടവേളയ്ക്ക് ശേഷം മംമ്താ മോഹന്‍ദാസും സിനിമയുടെ ഭാഗമാവുന്നു. സീരിയല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള ഉദ്യോഗ ജനകമായ അന്വേഷണമാണ് ഫോറന്‍സിക് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഫോറന്‍സിക് പശ്ചാത്തലമായി മലയാളത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായി മംമ്താ മോഹന്‍ദാസും സിനമിമയിലെത്തുന്നു. പൃത്വിരാജ് നായനായി എറെ ശ്രദ്ധ പിടിച്ച് പറ്റിയ സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രചയിതാവുവ് കൂടിയാണ് സംവിധായകൻ അഖില്‍ പോള്‍.

ടൊവിനൊ മംമ്ത എന്നിവർക്ക് പുറമെ വൻ താര നിരയും സിനിമയിലുണ്ട്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക, ധനേഷ് ആനന്ദ്,റോണി ഡേവിഡ്, അനില്‍ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ . നെവിസ് സേവ്യറും സിജു മാത്യുവും ചേര്‍ന്നാണ് ഫോറന്‍സിക് നിര്‍മ്മിക്കുന്നത്. രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്തും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു. അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ജേക്ക്‌സ് ബിജോയ് ആണ് മ്യൂസിക്. ദിലീപ് നാഥ് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് കോസ്റ്റിയൂംസ്, രാജശേഖര്‍ ആക്ഷന്‍.


Next Story

Related Stories