TopTop
Begin typing your search above and press return to search.

അനുപമ പരമേശ്വരന്‍ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്'; ടീസര്‍ പുറത്തിറങ്ങി

അനുപമ പരമേശ്വരന്‍ നായികയാകുന്ന ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; ടീസര്‍ പുറത്തിറങ്ങി

അനുപമ പരമേശ്വരന്‍ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വ്യത്യസ്ത പ്രമേയവുമായി എത്തുന്ന ഹ്രസ്വചിത്രം റിലീസിന് മുന്‍പ് തന്നെ തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ടെന്ന് നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ ജെ ഷാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍ ആണ് നായകന്‍. Muzik 247 ന്റെ യൂട്യൂബ് ചാനലില്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പോഷ് മാജിക്കാ ക്രിയേഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം ആണ് 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്'. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിജിന്‍ ബാബിനോ. എഡിറ്റര്‍ - ജോയല്‍ കവി.



Next Story

Related Stories