TopTop
Begin typing your search above and press return to search.

'ഡ്രൈവിങ്ങ് ഒരു കലയാണ്', സ്വപ്നങ്ങളും കഥകളുമായി ഗൗതമന്റെ രഥം - ട്രെയ്‌ലര്‍

ഡ്രൈവിങ്ങ് ഒരു കലയാണ്, സ്വപ്നങ്ങളും കഥകളുമായി ഗൗതമന്റെ രഥം - ട്രെയ്‌ലര്‍

നവാഗതനായ ആനന്ദ് മേനോന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹി നീരജ് മാധവ് നായകനായെത്തുന്ന ചിത്രം ഗൗതമന്റെ രഥം ട്രെയ്‌ലര്‍ പുറത്തുവിട്ടു. നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവരാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവയും അടങ്ങുന്നതെന്ന സൂചനയോടെയാണ് ഗൗതമന്റെ രഥത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്നത്. ഒരു കുടുംബത്തിലേക്ക് എത്തുന്ന കാറും അതിനെ കാത്തിരിക്കുന്ന ഗൗതമനും കൂട്ടരുമാണ് ചിത്രത്തിന്റ ഇതിവൃത്തം.

പുണ്യ എലിസബത്ത് നായികയാകുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ദേവി അജിത്, വത്സല മേനോന്‍ ബിജു സോപാനം ഹരീഷ് കണാരന്‍ എന്നിവരോടൊപ്പം, കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങി ഒരു പറ്റം നവാഗതരും ഒന്നിക്കുന്നു.

കിച്ചാപ്പൂസ് എന്റര്‍ടൈന്മെന്റ്സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ ജി അനില്‍കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിങ് അപ്പു ഭട്ടതിരി. സംഗീതം അങ്കിത് മേനോന്‍. ക്രിയേറ്റീവ് ഡയറക്ടര്‍ ബേസില്‍ ജോസഫ്.


Next Story

Related Stories