TopTop
Begin typing your search above and press return to search.

1917ഉം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡും മികച്ച സിനിമകള്‍, ജൊവാന്‍ ഫെനിക്‌സ് നടന്‍, ബ്രാഡ് പിറ്റ് സഹനടൻ - ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ ഇങ്ങനെ

1917ഉം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡും മികച്ച സിനിമകള്‍, ജൊവാന്‍ ഫെനിക്‌സ് നടന്‍, ബ്രാഡ് പിറ്റ് സഹനടൻ - ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ ഇങ്ങനെ

2019ലെ ഗോള്‍ഡന്‍ ഗ്ലോബ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാം മെന്‍ഡിസ് സംവിധാനം ചെയ്്ത 1917 ആണ് മികച്ച സിനിമ (ബെസ്റ്റ് മോഷന്‍ പിക്ചര്‍-ഡ്രാമ). സാം മെന്‍ഡിസ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന് സിനിമയ്ക്ക് സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോ നേടി. ടിവി സീരിസുകളില്‍ ഹോട്‌സ്റ്റാറിന്റെ ചെര്‍ണോബില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഡ്രാമ മോഷന്‍ പിക്ചറില്‍ റെനീ സെല്‍വെഗര്‍ മികച്ച നടിയായും (ജോഡി) ജൊവാക്വിന്‍ ഫെനിക്‌സ് മികച്ച നടനായും (ജോക്കര്‍) തിരഞ്ഞെടുക്കപ്പെട്ടു.

മോഷന്‍ പിക്ചര്‍ - മ്യൂസിക് ഓര്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് ആണ് മികച്ച സിനിമ. ദ ഫെയര്‍വെല്‍ എന്ന സിനിമയിലൂടെ ഓക്ക് വാഫിന മികച്ച നടിയായും റോക്കറ്റ് മാനിലെ പ്രകടനത്തിന് ടാരന്‍ ഈഗിര്‍ട്ടണ്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. മാരേജ് സ്‌റ്റോറിയിലെ പ്രകടനത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയായും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണ കൊറിയന്‍ സിനിമ പാരാസൈറ്റ് മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മിസ്സിംഗ് ലിങ്ക് ആണ് മികച്ച അനിമേറ്റഡ് സിനിമ. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ജോക്കറിലൂടെ ഹില്‍ഡൂര്‍ ഗുഡ്‌നാഡോട്ടിര്‍ നേടി. ഐ ആം ഗോണ ലവ് മീ എഗെയ്ൻ എന്ന റോക്കറ്റ് മാനിലെ പാട്ട് മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു.


Next Story

Related Stories