TopTop
Begin typing your search above and press return to search.

സിനിമ മേഖലയ്ക്ക് താത്കാലിക ആശ്വാസം; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് അനുമതി

സിനിമ മേഖലയ്ക്ക് താത്കാലിക ആശ്വാസം; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് അനുമതി

ലോക് ഡൗണ്‍ മൂലം നിശ്ചലമായ മലയാള സിനിമ മേഖലയ്ക്ക് ആശ്വാസ വാര്‍ത്ത. മുടങ്ങിക്കിടക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുമായ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാനാണ് അനുമതി. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാം. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാന്‍.


Next Story

Related Stories