TopTop
Begin typing your search above and press return to search.

ഇതൊരു തട്ടിപ്പോ ഗൂഢാലോചനയോ അല്ല; കൊവിഡ് പോസിറ്റീവ് ആയ അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ്റ്റഫര്‍ ക്രോസിന്റെ ഉപദേശം

ഇതൊരു തട്ടിപ്പോ ഗൂഢാലോചനയോ അല്ല; കൊവിഡ് പോസിറ്റീവ് ആയ അമേരിക്കന്‍ സംഗീതജ്ഞന്‍ ക്രിസ്റ്റഫര്‍ ക്രോസിന്റെ ഉപദേശം

അഞ്ച് തവണ ഗ്രാമി പുരസ്‌കാരത്തിന് അര്‍ഹനായ ലോകപ്രശസ്ത സംഗീതജ്ഞന്‍ ക്രിസ്റ്റഫര്‍ ക്രോസും കൊവിഡിന്റെ പിടിയില്‍. അമേരിക്കന്‍ ഗാനരചയിതാവും ഗായകനുമായ ക്രോസ് ഫെയ്‌സബുക്ക് പേജിലൂടെയാണ് തന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്ന വിവരം പങ്കുവച്ചത്. അമേരിക്കയില്‍ വര്‍ദ്ധിച്ചുകൊണ്ടിരക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഞാനും ഉള്‍പ്പെടുന്ന കാര്യം ഖേദപൂര്‍വം ഞാന്‍ പങ്കുവയ്ക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ താത്പര്യപ്പെടാത്തൊരാളാണ് ഞാനെങ്കിലും ഇക്കാര്യം ഇവിടെ പറയുന്നത് ഈ രോഗം എത്ര ഗൗരവമുള്ളതും എത്രത്തോളം സാംക്രമികവുമാണെന്നു മറ്റുള്ളവര്‍ക്ക് മനസിലാകുന്നതിനുവേണ്ടിയാണ്.എനിക്ക് ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായൊരു രോഗം തന്നെയാണിത് ക്രോസ് തന്റെ ഫെയ്‌സബുക്ക് പോസ്റ്റില്‍ പറയുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പല തെറ്റിദ്ധാരണകളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും ക്രോസ് ഈ കുറിപ്പില്‍ പറയുന്നുണ്ട്. കൊവിഡ് വൈറസ് ഒരു യാഥാര്‍ത്ഥ്യമല്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടാവാം. ഇതൊരു തട്ടിപ്പാണെന്നും ഏതോ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. കാട്ടുതീപോലെ ലോകത്താകമാനം പടര്‍ന്നുകൊണ്ടിരിക്കുന്ന മരണഹേതുവായൊരു രോഗം ആണിതെന്ന് നിങ്ങള്‍ മനസിലാക്കണം. അതിനാല്‍ തന്നെ ഈ വൈറസിന്റെ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക; ക്രിസ്റ്റഫര്‍ ക്രിസ് കുറിക്കുന്നു. തുടര്‍ന്ന്, വൈറസ് വ്യാപനം തടയാനും സ്വന്തം സുരക്ഷിതിത്വം ഉറപ്പിക്കാനുമുള്ള നിര്‍ദേശങ്ങളും ഇതേ പോസ്റ്റില്‍ ക്രോസ് പങ്കുവയ്ക്കുന്നുണ്ട്. അമേരിക്കന്‍ ആരോഗ്യസംഘടനയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ(സിഡിസി)യുടെ കൊവിഡ് ഗൈഡ് ലൈനും ഈ പോസ്റ്റിലൂടെ ജനങ്ങള്‍ക്കായി ക്രോസ് ഷെയര്‍ ചെയ്തിട്ടുണ്ട്. മറ്റുള്ളവരോട് അനുതാപപൂര്‍വം നമുക്ക് പെരുമാറാം. ഒരുമിച്ച് നിന്നാല്‍ കൊവിഡ് 19 നെ നമുക്ക് തോല്‍പ്പിക്കാം; ക്രിസ്റ്റഫര്‍ ക്രോസ് ലോകത്തോടായി അഭ്യര്‍ത്ഥിക്കുന്നു.


Next Story

Related Stories