TopTop
Begin typing your search above and press return to search.

ഏറ്റവും വേഗതയേറിയ മനുഷ്യ കംപ്യൂട്ടേഷനുള്ള ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സ് സർട്ടിഫിക്കറ്റ് ശകുന്തള ദേവിക്ക്

ഏറ്റവും വേഗതയേറിയ മനുഷ്യ കംപ്യൂട്ടേഷനുള്ള ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സ് സർട്ടിഫിക്കറ്റ് ശകുന്തള ദേവിക്ക്

ശകുന്തള ദേവിക്ക് ഏറ്റവും വേഗതയേറിയ മനുഷ്യ കംപ്യൂട്ടേഷന്‍ എന്ന റെക്കോഡിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്. ശകുന്തള ദേവിയുടെ ജീവിതകഥ അടിസ്ഥാനമാക്കി ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്. 1980 ജൂണ്‍ 18 ന് യുകെയിലെ ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ വെച്ച് 13 അക്ക നമ്പറുകള്‍ 28 സെക്കന്‍ഡിനുള്ളില്‍ ഗുണിച്ച് കൃത്യമായ ഉത്തരം നല്‍കിയതിന് ശകുന്തള ദേവിയുടെ പേരിലാണ് ഏറ്റവും വേഗതയില്‍ മനുഷ്യസാധ്യമായി കണക്ക് കൂട്ടിയതിനുള്ള അംഗീകാരം. പരേതയായ ശകുന്തള ദേവിയുടെ മകള്‍ അനുപമ ബാനര്‍ജി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ശകുന്തള ദേവിയുടെ അസാധാരണമായ ജീവിതം ആവിഷ്‌ക്കരിക്കുന്ന ശകുന്തള ദേവി എന്ന ജീവചരിത്ര സിനിമ ഗ്ലോബല്‍ പ്രീമിയറിന് തയാറെടുത്തിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. അനു മേനോന്‍ സംവിധാനം ചെയ്ത ചിത്രം സോണി പിക്ച്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യയും അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശകുന്തള ദേവിയായി വിദ്യ ബാലനും അനുപമ ബാനര്‍ജിയായി സന്യ മോല്‍ഹോത്രയും വേഷമിടുമ്പോള്‍ ജിഷു സെന്‍ഗുപ്തയും അമിത് സാഥും പ്രധാന വേഷങ്ങളിലെത്തുന്നു.

അമ്മയുടെ പേരിലുള്ള ഈ ബഹുമതി ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ടെന്ന് അനുപമ ബാനര്‍ജി പറഞ്ഞു. ഗണിത ശാസ്ത്രത്തോടുള്ള അവരുടെ ഭ്രാന്തമായ സ്നേഹവും അഭിനിവേശവും വളരെ പ്രശസ്തമാണ്. ആ ഇഷ്ടം കൂടുതല്‍ വളര്‍ത്താണ് അവര്‍ എപ്പോഴും ആഗ്രഹിച്ചതെന്നും അനുപമ ബാനര്‍ജി പറഞ്ഞു. ശകുന്തള ദേവി എന്ന ഇതിഹാസത്തിനുള്ള തന്റെ ആദരമാണിതെന്നും ശകുന്തള ദേവിയുടെ വേഷത്തിലെത്തുന്ന വിദ്യ ബാലന്‍ പറഞ്ഞു.

ശകുന്തള ദേവിയുടെ ആശ്ചര്യകരമായ നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോഡ് ആര്‍ക്കൈവില്‍ വര്‍ഷങ്ങളോളം സ്ഥാനം പിടിച്ചിരുന്നുവെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ പറഞ്ഞു. ഈ സവിശേഷ വ്യക്തിത്വത്തെ ആദരിക്കുക വഴി ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന് അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ 31 മുതല്‍ ഇന്ത്യയിലെയും 200 ലധികം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് ശകുന്തള ദേവിയുടെ ഗ്ലോബല്‍ പ്രീമിയര്‍ സ്ട്രീം ചെയ്യാം.


Next Story

Related Stories