TopTop
Begin typing your search above and press return to search.

'റിലീസ് ഉൾപ്പെ‌ടെ അവകാശങ്ങൾ നിർമ്മാണ കമ്പനിക്ക് മാത്രം', 'ഹാഗർ' ചിത്രീകരണം തുടങ്ങുന്നെന്ന് ആഷിഖ് അബു

റിലീസ് ഉൾപ്പെ‌ടെ അവകാശങ്ങൾ നിർമ്മാണ കമ്പനിക്ക് മാത്രം, ഹാഗർ ചിത്രീകരണം തുടങ്ങുന്നെന്ന് ആഷിഖ് അബു

കോവിഡ് കാല പ്രതിസന്ധികൾക്ക് ശേഷം സംസ്ഥാനത്തെ സിനിമ രംഗം വീണ്ടും സജീവമവുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയ്ക്ക് പുറമെ സംവിധാനയൻ ആഷിഖ് അബുവും റിമാ കല്ലിങ്കലും ഒരുക്കുന്നന ഹാഗറും ചിത്രീകരണം അരംഭിക്കുന്നു. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആഷിഖിന്റെ പ്രഖ്യാപനം.

ഒപിഎം സിനിമാസിന്റെ ബാനറിൽ റിമ കല്ലിങ്കൽ, ഷറഫുദീൻ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് ഹാഗർ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ പുതിയ സിനിമ തുടങ്ങുന്നത് അനുമതിയില്ലാതെയാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിച്ചത് ഇതിനോ‌ടകം വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ടെന്നും കൊവിഡ് ലോക്ക് ഡൗണ്‍ കാരണം മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആദ്യപരിഗണനയെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ഫഹദ് ചിത്രം ഇന്ന് ഷൂട്ടിങ്ങ് തുടങ്ങാനിരിക്കെയാണ് നിർമ്മാതാക്കളുടെ സംഘടന രംഗത്തത്തിയത്.

ഈ വിവാദം നില നിൽക്കുന്ന സാഹചര്യത്തിലാണ് ഹാഗർ ചിത്രീകരണം ആരംഭിക്കുമെന്ന പ്രഖ്യാപനം. എന്നാൽ തങ്ങളുടെ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പും ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബു പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്‍പ്പിട്ടില്ലെന്നും ആഷിഖ് ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories