TopTop

സിനിമയായാലും ചരിത്രമായാലും ലോക കമ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായി മാറിയ മുണ്ടയില്‍ കോരന്റെ മകനെ രേഖപ്പെടുത്തിയേ പറ്റൂ; ആഷിഖ് അബുവിനെ വീണ്ടുമോര്‍പ്പിച്ച് ഹരീഷ് പേരാടി

സിനിമയായാലും ചരിത്രമായാലും ലോക കമ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായി മാറിയ മുണ്ടയില്‍ കോരന്റെ മകനെ രേഖപ്പെടുത്തിയേ പറ്റൂ;  ആഷിഖ് അബുവിനെ വീണ്ടുമോര്‍പ്പിച്ച് ഹരീഷ് പേരാടി

കൊറോണ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് നടന്‍ ഹരീഷ് പേരാടി. ഇതിനൊപ്പം തന്നെ ആഷിഖ് അബുവിനെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുകയാണ് നടന്‍. വൈറസ് സിനിമയില്‍ പിണറായി വിജയനെ പരാമര്‍ശിക്കാതെ പോയതാണ് ആ സിനിമയുടെ പരാജയമെന്ന് തുറന്നു പറഞ്ഞയാളാണ് ഹരീഷ് പേരാടി. നിപയുടെ കാലത്തെന്നപ്പോലെ, കൊറോണക്കാലത്തും മുഖ്യമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി തന്റെ കണ്ടെത്തല്‍ തീര്‍ത്തും ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നാണ് ഹരീഷ് പേരാടി കുറിക്കുന്നത്. വൈറസ് സിനിമ കണ്ടപ്പോള്‍ സഖാവിനെ പരാമര്‍ശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാന്‍ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇപ്പോ മനസ്സിലായിക്കാണും എന്ന അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വരികള്‍ ആഷിഖിനോടുള്ള ഓര്‍മപ്പെടുത്തല്‍ തന്നെയാണ്.

ഒരു നാടുമുഴുവന്‍ തളര്‍ന്നുപോകുന്ന സമയത്ത് പിണറായി വിജയന്‍ കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പിനെ സിനിമയായാലും,നാടകമായാലും, ചരിത്രമായാലും രേഖപ്പെടുത്തിയേ മതിയാകൂ എന്നാണ് ഹരീഷ് ഉറപ്പിച്ചു പറയുന്നത്. ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവ് എന്നാണ് പിണറായി വിജയനെ ഹരീഷ് പേരാടി വിശേഷിപ്പിക്കുന്നത്.

ഹരീഷ് പേരാടിയുടെ പോസ്റ്റ് വായിക്കാം;

ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പറ്റിയെഴുതി പോവുന്നത്...വൈറസ് സിനിമ കണ്ടപ്പോള്‍ സഖാവിനെ പരാമര്‍ശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാന്‍ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇപ്പോ മനസ്സിലായിക്കാണും...ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല...സത്യം പറയുന്നു എന്ന് മാത്രം...ഒരു നാടുമുഴുവന്‍ തളര്‍ന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മള്‍ രേഖപ്പെടുത്തിയേ പറ്റു...സിനിമയായാലും,നാടകമായാലും,ചരിത്രമായാലും...അന്താരാഷ്ട്ര മാധ്യമങ്ങള്‍ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷമതയോടെ നിരീക്ഷിക്കുമ്പോള്‍ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായി മാറുകയാണ്....നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി..മുണ്ടയില്‍ കോരന്റെ മകന്‍..പിണറായി വിജയന്‍ ...ലാല്‍ സലാം സഖാവെ...


Next Story

Related Stories