TopTop
Begin typing your search above and press return to search.

മനോജ് ബാജ്‌പേയിയുടെ മുന്നില്‍ വച്ച് അയാളെന്നെ അപമാനിച്ചു, സ്വന്തം മക്കളെപ്പോലും വേണ്ടാത്തയാള്‍; നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

മനോജ് ബാജ്‌പേയിയുടെ മുന്നില്‍ വച്ച് അയാളെന്നെ അപമാനിച്ചു, സ്വന്തം മക്കളെപ്പോലും വേണ്ടാത്തയാള്‍; നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് ഭാര്യ ആലിയ. കഴിഞ്ഞ അഞ്ചു വര്‍ഷമായി തങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്നും തന്നെ പലരീതിയില്‍ അപമാനിച്ചിട്ടുള്ള ഭര്‍ത്താവ് സ്വന്തം കുട്ടികളെ കാണാന്‍ പോലും തയ്യാറാകുന്നില്ലെന്നും വിവാഹമോചന ആവശ്യത്തിനു പിന്നാലെ ആലിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഒരിക്കല്‍ ബോളിവുഡ് നടന്‍ മാനോജ് ബാജ്‌പേയ് അടക്കമുള്ള ചില സെലിബ്രിറ്റികള്‍ തങ്ങളുടെ വീട്ടില്‍ വന്ന സമയത്ത് അവരുടെ മുന്നില്‍ വച്ച് തന്നെ നവാസുദ്ധീന്‍ സിദ്ധിഖി അപമാനിച്ച് സംസാരിച്ചതായും ആലിയ പറയുന്നു. ഞാന്‍ ആ സമയം നവാസിനുവേണ്ടി ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിനക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല,നിന്റെ മുന്നില്‍ സംസാരിക്കാനില്ലെന്നായിരുന്നു പ്രതികരണം' ആലിയ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

സ്വന്തം മക്കളെ കാണാന്‍ കൂട്ടാക്കുകപോലും നവാസ് ചെയ്യുന്നില്ലെന്നാണ് ആലിയയുടെ പരാതി. താന്‍ പലവട്ടം അപേക്ഷിച്ചിട്ടുപോലും മക്കളെ കാണാന്‍ നവാസ തയ്യാറിയില്ലെന്നാണ് ആലിയ പറയുന്നത്. ' ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം മക്കളോട് ഇതുവരെ പറഞ്ഞിട്ടില്ല. അവര്‍ അച്ഛന്‍ വരാത്തതില്‍ അസ്വസ്ഥരാണ്. പപ്പാ എവിടെയാണ്, എവിടെയാണ് ഷൂട്ടിംഗ് എന്നാണ് അവര്‍ എപ്പോഴും ചോദിക്കുന്നത്. പപ്പാ, ന്യൂയോര്‍ക്കില്‍ ഷൂട്ടിംഗിലാണ്, യു എസ്സില്‍ ഷൂട്ടിംഗിലാണ് എന്നൊക്കെ ഞാനവരോട് കള്ളം പറയും. പക്ഷേ, എത്ര വര്‍ഷം ഞാനവരോട് ഇങ്ങനെ കള്ളം പറയും? മുംബൈയിലെ ഓഫിസില്‍ വരുമ്പോഴും ഞാന്‍ ചെന്ന് കുട്ടികളെ കാണാന്‍ വരാന്‍ പറയും, എന്നാലും അദ്ദേഹം വരില്ല. ഞാന്‍ തിരക്കിലാണ്, മീറ്റിംഗ് ഉണ്ട് എന്നൊക്കെ പറ്‌ഞ്ഞൊഴിയും. ഞാന്‍ വീണ്ടും കുട്ടികളോട്, പപ്പാ ഷൂട്ടിംഗിലാണെന്നു കള്ളം പറയാന്‍ നിര്‍ബന്ധിക്കപ്പെടും.

ഷോറ, യാനി എന്നിവരാണ് നവാസുദ്ധീന്‍ സിദ്ധിഖി-ആലിയ ദമ്പതികള്‍ക്ക്. കുട്ടികളെ തനിക്ക് വേണമെന്നാണ് ആലിയ വിവാഹമോചന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് ഏഴിനാണ് ആലിയ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ലോക് ഡൗണ്‍ മൂലം സപീഡ് പോസ്റ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇ മെയില്‍ വഴിയും വാട്‌സ് ആപ്പ് വഴിയുമാണ് നോട്ടീസ് അയച്ചത്.


Next Story

Related Stories