TopTop
Begin typing your search above and press return to search.

രേവതിയെ പോലെ മിണ്ടാതിരുന്ന മന്ത്രിയല്ല ഞാന്‍; 'വൈറസി'നെതിരേയുണ്ടായിരുന്ന വിമര്‍ശനം തുറന്നു പറഞ്ഞു ശൈലജ ടീച്ചര്‍

രേവതിയെ പോലെ മിണ്ടാതിരുന്ന മന്ത്രിയല്ല ഞാന്‍; വൈറസിനെതിരേയുണ്ടായിരുന്ന വിമര്‍ശനം തുറന്നു പറഞ്ഞു ശൈലജ ടീച്ചര്‍

നിപ വൈറസ് രോഗവും പ്രതിരോധവും പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സിനിമയില്‍ രേവതി അവതരിപ്പിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ മാതൃകയാക്കിയുള്ള കഥാപാത്രമായിരുന്നു. എന്നാല്‍, സിനിമയിലെ മന്ത്രിയെപ്പോലെയായിരുന്നില്ല നിപ്പ കാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ശൈലജ ടീച്ചര്‍ മാനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്തുക്കൊണ്ട് പ്രതികരിച്ചത്. സിനിമയില്‍, മീറ്റിങ്ങുകളില്‍ രേവതിയുടെ കഥാപാത്രം മിണ്ടാതിരിക്കുന്നയാളായിരുന്നുവെന്നും എന്നാല്‍ താനങ്ങനെ ഒരു യോഗത്തിലും മിണ്ടാതിരുന്നയാളല്ലായിരുന്നുവെന്നുമാണ് ശൈലജ ടീച്ചര്‍ പറയുന്നത്. ഇനി എന്താ ചെയ്യേണ്ടതെന്നു ചോദിച്ച് നിസ്സംഗയായി ഇരുന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ഛായയുള്ള കഥാപാത്രമായതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ സംവിധായകന്‍ ആഷിക് അബുവിനെ വിളിച്ചു പറഞ്ഞിരുന്നുവെന്നും മന്ത്രി പറയുന്നുണ്ട്. ആഷിക്ക് എന്നോട് പറഞ്ഞത്, ഞങ്ങള്‍ കൂടുതലുമെടുത്തത് വൈകാരിക തലമാണെന്നും മറ്റേത് സയന്റിഫിക് തലമാണെന്നുമാണ്. ഒരു മന്ത്രിയെ സംബന്ധിച്ച് വൈകാരിക തലമില്ലെന്നും സിനിമയില്‍ അതുണ്ടെന്നും ആഷിക്ക് വ്യക്തമാക്കിയിരുന്നുവെന്നും ശൈലജ ടീച്ചര്‍ അഭിമുഖത്തില്‍ പറയുന്നു. ആരോഗ്യമന്ത്രിയെ മാത്രം വൈറസ് സിനിമയില്‍ പുകഴ്ത്തുകയും മുഖ്യമന്ത്രിയെ അവഗണിക്കുകയും ചെയ്തുവെന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇതെല്ലാം നയിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയമെന്നായിരുന്നു മന്ത്രിയുടെ മറുപടി.


Next Story

Related Stories