TopTop
Begin typing your search above and press return to search.

'കാത്തിരിക്കൂ, ആദ്യം നായകന്‍ കഴിക്കട്ടെ'; തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കവെ നേരിട്ട ലിംഗവിവേചനത്തെക്കുറിച്ച് നേഹ ധൂപിയ

കാത്തിരിക്കൂ, ആദ്യം നായകന്‍ കഴിക്കട്ടെ; തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കവെ നേരിട്ട ലിംഗവിവേചനത്തെക്കുറിച്ച് നേഹ ധൂപിയ

തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ താന്‍ നേരിട്ട ലിംഗവിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം നേഹ ധൂപിയ. ഒരിക്കല്‍ ഒരു സെറ്റില്‍ വെച്ച് തനിക്ക് വിശക്കുന്നെന്ന് പറഞ്ഞപ്പോള്‍ ആദ്യം നായകന്‍ കഴിക്കട്ടെ എന്നും അതുവരെ കാത്തിരിക്കാനുമാണ് സെറ്റിലുള്ളവര്‍ തന്നോട് പറഞ്ഞതെന്ന് നേഹ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ ഇക്കാര്യം പറഞ്ഞത്. കുറച്ച് വര്‍ഷം മുമ്പാണ്, അന്ന് ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്ന സമയം. അവര്‍ എപ്പോഴും നായകനായിരിക്കും ആദ്യം ഭക്ഷണം നല്‍കുന്നത്. ഞാന്‍ വിശക്കുന്നെന്ന് പറഞ്ഞാല്‍ പോലും നായകന്‍ ഷൂട്ടിലാണെന്നും അത് കഴിഞ്ഞു വന്ന് പ്ലെയ്റ്റ് എടുക്കട്ടെഎന്നും പറയും. നേഹ പറയുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഇപ്പോള്‍ അങ്ങനെയൊന്നുമല്ല, കാര്യങ്ങളെല്ലാം മാറി എന്നും നേഹ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ മിന്നാരം എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു നേഹയുടെ തുടക്കം. തുടര്‍ന്ന് മറ്റ് ഭാഷകളിലും അഭിനയിച്ചു. കജോള്‍ പ്രധാന വേഷത്തിലെത്തിയ ഹെലികോപ്റ്റര്‍ ഈല എന്ന ചിത്രത്തിലാണ് നേഹ ഒടുവില്‍ അഭിനയിച്ചത്.


Next Story

Related Stories