TopTop
Begin typing your search above and press return to search.

ഫെയ്‌സ് മാസ്‌ക് വീട്ടിലുണ്ടാക്കാം, ഇന്ദ്രന്‍സ് പഠിപ്പിക്കും; വീഡിയോ

ഫെയ്‌സ് മാസ്‌ക് വീട്ടിലുണ്ടാക്കാം, ഇന്ദ്രന്‍സ് പഠിപ്പിക്കും; വീഡിയോ

കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനമാണ് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക് ധരിക്കുകയെന്നത്. രോഗഭയം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടിനു പുറത്തിറങ്ങുന്ന എല്ലാവരും തന്നെ ഫെയ്‌സ് മാസ്‌ക് ധരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരമൊരു നിര്‍ദേശം വന്നതും വൈറസിന്റെ സമൂഹിക വ്യാപനം വലിയ ആശങ്ക പടര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ മാസ്‌ക്കിന് ദൗര്‍ലഭ്യം ഉണ്ടാകുന്നൊരു അവസ്ഥയും വന്നേക്കാം. ആ ഒരു പ്രതിസന്ധി ഒഴിവാക്കാനുള്ള വഴിയാണ് ചലച്ചിത്ര താരം ഇന്ദ്രന്‍സ് നിങ്ങളെ പഠിപ്പിക്കുന്നത്. ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടിലിരുന്ന് നിര്‍മിക്കാമെന്ന് ഇന്ദ്രന്‍സ് പരിചയപ്പെടുത്തുന്ന വീഡിയോ ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ നാലര മിനിട്ടുള്ള വീഡിയോ പൂജപ്പര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മാസ്‌കിന് ദൗര്‍ലഭ്യം വരാതിരിക്കാന്‍ ജയിലില്‍ മാസ്‌ക്കുകള്‍ നിര്‍മിക്കുന്നുണ്ട്. ഒരുലക്ഷത്തിലധികം മാസ്‌ക്കുകള്‍ ജയിലില്‍ നിന്നും നിര്‍മിച്ചു നല്‍കി കഴിഞ്ഞു. മാസ്‌ക് നിര്‍മിക്കുന്ന ജയില്‍ അന്തേവാസികള്‍ക്കൊപ്പം ചേര്‍ന്നാണ് ഇന്ദ്രന്‍സ് മാസ്‌ക് നിര്‍മിക്കാന്‍ പഠിപ്പിക്കുന്നത്.


Next Story

Related Stories