Top

വിനീത് ശ്രീനിവാസന്റെ 'ഹൃദയത്തില്‍' പ്രണവും കല്യാണിയും

വിനീത് ശ്രീനിവാസന്റെ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ശ്രീനിവാസന്‍, മലയാള സിനിമയുടെ എക്കാലത്തേയും വിജയ കൂട്ടുകെട്ടായിരുന്നു അത്. ആ വിജയം അടുത്ത തലമുറയും ആവര്‍ത്തിക്കുമൊ എന്നറിയാന്‍ 2020 ഓണം വരെ കാത്തിരിക്കണം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമില്‍ നായിക നായകന്മാരായെത്തുന്നത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഹൃദയം എന്നു പേരിട്ടിരിക്കുന്ന ചിത്രം അനൗണ്‍സ് ചെയ്തു കഴിഞ്ഞു.

കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും അവിചാരിതമായ ഒന്നു ചേരല്‍ എന്നു പറഞ്ഞുകൊണ്ട് മോഹന്‍ലാലാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചത്. അടുത്തവര്‍ഷം ഓണത്തിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് ധാരാളം പ്രത്യേകതകളാണുള്ളത്. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായ സിനിമ നിര്‍മ്മാണ കമ്പനിയായ മെരിലാന്റ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം വൈശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മ്മണ രംഗത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. പ്രണവിനെയും കല്യാണിയെയും കൂടാതെ ദര്‍ശനാ രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.





Next Story

Related Stories