Top

IFFK 2019: ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച മുതൽ

IFFK 2019: ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച മുതൽ

കേരളം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് ടാഗോര്‍ തിയേറ്ററിലാണ് ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറാണ് ആദ്യ പാസ് ഏറ്റുവാങ്ങുന്നത്. നടന്‍ ഇന്ദ്രന്‍സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണവും ബുധനാഴ്ച ആരംഭിക്കും. ഉദ്ഘാടനത്തിനുശേഷം ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറുകളില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാം.

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്.പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഡിസംബര്‍ നാലിന് സെല്‍ ഉദ്ഘാടനത്തിന് ശേഷവും ഡിസംബര്‍ അഞ്ച് മുതല്‍ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയാകും പാസ് വിതരണം. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.


Next Story

Related Stories