എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് ഇളയരാജ. തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വാക്കുകള്‍ കിട്ടാതെ ഉഴറുകയാണ് ബാലുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരന് കൂടിയായിരുന്ന ഇളയരാജ. നേരത്തെ എസ്പിബിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ' ആശുപത്രിയില്‍ നിന്നും വേഗം തിരിച്ചു വാ, നിന്നെ കാണനും ഒരുമിച്ച് പാട്ട് ചെയ്യാനും കാത്തിരിക്കുകയാണെന്നു പറഞ്ഞ് ഒരു വീഡിയോ ഇളയരാജ പങ്കുവച്ചിരുന്നു. അതിലെ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചാണ് പ്രിയ സുഹൃത്തിന്റെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ഇളയരാജ സംസാരിക്കുന്നത്.
' ബാലു, വേഗം തിരിച്ചു വാ, നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നുവെന്നു പറഞ്ഞിരുന്നു. നീയത് കേള്‍ക്കാതെ പോയല്ലേ... നീ എവിടെയ്ക്കാണ് പോയത്, ഗന്ധര്വന്മാര്ക്കൊപ്പം പാടാന്‍ പോയോ? ഈ ലോകം ശൂന്യമായി പോയി, ഈ ലോകത്ത് എനിക്കൊന്നും ഇപ്പോള്‍ അറിയാന്‍ കഴിയുന്നില്ല. സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. എന്താണ് പറയേണ്ടതെന്നും എനിക്കറിയില്ല. എല്ലാ ദുഃഖങ്ങള്‍ക്കും ഒരു അളവുണ്ട്, പക്ഷേ, ഇതിന് അളവില്ല....