TopTop
Begin typing your search above and press return to search.

മാസ്റ്ററിന് 80 കോടി, ബിഗിലിന് 50; വിജയ് വാങ്ങിയ പ്രതിഫലം പുറത്തുവിട്ട് ആദായ നികുതി വകുപ്പ്, കൂടെ ശുദ്ധിപത്രവും

മാസ്റ്ററിന് 80 കോടി, ബിഗിലിന് 50; വിജയ് വാങ്ങിയ പ്രതിഫലം പുറത്തുവിട്ട് ആദായ നികുതി വകുപ്പ്, കൂടെ ശുദ്ധിപത്രവും

ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാണെന്ന് പുറത്തു വിട്ട് ആദായ നികുതി വകുപ്പ്. മുന്‍ ചിത്രമായ ബിഗിലിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനകളില്‍ വിജയ്ക്ക് ക്ലിന്‍ ചിറ്റ് നല്‍കിയതിനു പുറമെയാണ് താരത്തിന്റെ ഏറ്റവും പുതിയ പ്രതിഫല തുക എത്രയാണെന്നും ആദായ നികുതി വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്. 80 കോടിയാണ് വിജയ് മാസ്റ്ററില്‍ പ്രതിഫലം വാങ്ങുന്നത്. ബിഗിലില്‍ അഭിനയിക്കാന്‍ വാങ്ങിയത് 50 കോടിയായിരുന്നു. ഈ ചിത്രം ഏകദേശം 300 കോടിയോളം രൂപ കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്തകള്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഏറ്റവുമധികം മാര്‍ക്കറ്റ് വാല്യു ഉള്ള നടനാണ് വിജയ്.

അതേസമയം, വിജയ് വാങ്ങുന്ന പ്രതിഫലത്തിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രതിഫലത്തെ കുറിച്ച് വിജയ് തങ്ങളെ അറിയിച്ചെന്നും അതിന് കൃത്യമായ തുക നികുതി അടച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ച് മനസിലാക്കിയിട്ടുണ്ടെന്നുമാണ് ഐ ടി ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍ വിജയ് യുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും അവസാനിച്ചതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഗില്‍ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു വിജയെ കസ്റ്റഡിയില്‍ എടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതും വീടുകളില്‍ പരിശോധന നടത്തിയതും. പ്രതിഫലവുമായി ബന്ധപ്പെട്ട് വിജയം നികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. പുതിയ ചിത്രമായ മാസ്റ്ററില്‍ 100 കോടിയാണ് വിജയ് പ്രതിഫലം വാങ്ങുന്നതെന്നും ഇതിനൊപ്പം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ വിജയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലൊന്നും തന്നെ കഴമ്പില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിജയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടി ഖുശ്ബുവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിഗിലില്‍ 50 കോടിയും മാസ്റ്ററില്‍ 80 കോടിയുമാണ് വിജയ് യുെ പ്രതിഫലമെന്നാണ് ഖുശ്ബവും ട്വീറ്റില്‍ പറയുന്നത്. ആദായ നികുതിയുമായി ബന്ധപ്പെട്ട് യാതൊരു വിധ വീഴ്ച്ചകളും വരുത്താത്തയാളുമാണ് വിജയ് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച് ഖുശ്ബു പറയുന്നുണ്ട്.


Next Story

Related Stories