TopTop
Begin typing your search above and press return to search.

ഒറ്റപ്പെടുന്നവരുടെ കഥപറഞ്ഞ് ലോന; ശ്രദ്ധേയമായി പോസ്റ്റര്‍

ഒറ്റപ്പെടുന്നവരുടെ കഥപറഞ്ഞ് ലോന; ശ്രദ്ധേയമായി പോസ്റ്റര്‍

ശക്തമായ കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തന്റെതായ ഇടം ഉറപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. 'ആളൊരുക്ക'ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തി. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ആദ്യ മലയാള ചിത്രംവെയില്‍ മരങ്ങളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രന്‍സ് ആയിരുന്നു.

ഇപ്പോഴിതാ ഇന്ദ്രന്‍സ് നായകനാകുന്ന പുതിയ ചിത്രം 'ലോന'യുടെ പോസ്റ്റര്‍ എത്തിയിരിക്കുന്നു. ബിജു ബെര്‍നാഡാണ് 'ലോന'യുടെ സംവിധാനം. തിരക്കഥാകൃത്തും പ്രസാധകനുമായ ബിജുവിന്റെ രണ്ടാം സംവിധാന സംരംഭമാണ് ലോന. ചിത്രത്തിന് തിരക്കഥയെഴുതിയതും ബിജു തന്നെ.

നഗരത്തില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമറ : അനീഷ് ബാബു അബ്ബാസ്. സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി. സംഗീതം: പ്രകാശ് അലക്‌സ് എഡിറ്റിംഗ്: റെഷിന്‍ അഹമ്മദ് ബാനര്‍: ആനന്ദം ടാക്കീസ് നിര്‍മ്മാണം: ബെര്‍ണാഡ്. ഇന്ദ്രന്‍സ്, ശ്രീനിവാസന്‍, ഇര്‍ഷാദ്,മണികണ്ഠന്‍ ആചാരി, സുധി കോപ്പ, സുനില്‍ സുഖദ, പ്രശാന്ത് അലക്‌സ്, ദുര്‍ഗ്ഗാ കൃഷ്ണ, ലിയോണ ലിഷോയ്, വി.എം ഗിരിജ എന്നിവരാണ് താരനിരയില്‍.


Next Story

Related Stories