TopTop
Begin typing your search above and press return to search.

ബോളിവുഡിന്റെ 'ഹെലനാ'കാന്‍ ജാന്‍വി കപൂര്‍; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

ബോളിവുഡിന്റെ

അന്ന ബെന്‍ ചിത്രം ഹെലന്റെ റീമേക്ക് അവകാശം സ്വന്തമാക്കി പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍. ബോണി കപൂറിന്റെ മകള്‍ ജാന്‍വി കപൂറായിരിക്കും ബോളിവുഡില്‍ ഹെലനായി എത്തുന്നത്. ഇംഗ്ലീഷ് എന്റെര്‍റ്റൈന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ജാന്‍വി നായികയാവുന്ന 'ദി ബോംബെ ഗേള്‍' എന്ന ചിത്രം ഈ വര്‍ഷാദ്യം ബോണി കപൂര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന്‍ റീമേക്ക് ആവും ആദ്യം നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷാദ്യം ചിത്രീകരണം ആരംഭിച്ചേക്കും എന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

നവാഗതനായ മാത്തുക്കുട്ടി സേവ്യറുടെ സംവിധാനത്തിലൊരുങ്ങിയ ഹെലന്‍ കേരളത്തില്‍ വലിയ വിജയമായിരുന്നു. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചത്. ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ഒരു അസാധാരണ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അന്നയെ കൂടാതെ ലാല്‍, നോബിള്‍ ബാബു തോമസ്,അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2018 ല്‍ കരണ്‍ ജോഹര്‍ നിര്‍മിച്ച ധഡക് എന്ന ചിത്ത്രതിലൂടെയായിരുന്നു ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ അഭിനയ രംഗത്തേക്കെത്തിയത്.


Next Story

Related Stories