TopTop
Begin typing your search above and press return to search.

നെറ്റ്ഫ്‌ളിക്‌സിന്റെ 'ടെറസ് ഹൗസ്' താരം അന്തരിച്ചു; സോഷ്യല്‍ മീഡിയ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു റിപ്പോര്‍ട്ട്

നെറ്റ്ഫ്‌ളിക്‌സിന്റെ ടെറസ് ഹൗസ് താരം അന്തരിച്ചു; സോഷ്യല്‍ മീഡിയ ആക്രമണത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു റിപ്പോര്‍ട്ട്

ജാപ്പനീസ് റെസ്‌ലിംഗ് താരവും നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്തുവന്ന റിയാലിറ്റി ഷോ ടെറസ് ഹൗസിലെ അംഗം ഹന കിമുറ അന്തരിച്ചു. റെസ്‌ലിംഗ് ഓര്‍ഗനൈസേഷനാണ് 22 കാരിയായ ഹനയുടെ മരണ വിവരം പുറത്തു വിട്ടത്. മരണകാരണം എന്താണെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തനിക്കെതിരേ ഉണ്ടായ ശക്തമായ ഓണ്‍ലൈന്‍ അക്രമങ്ങളാണ് ഹനയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പറയുന്നത്. മരണത്തിനു തൊട്ടുമുമ്പായി ഇന്‍സ്റ്റഗ്രാമില്‍ ഹനയുടെതായി വന്ന ചില പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഇതൊരു ആത്മഹത്യയാണോയെന്ന സംശയമാണ് പ്രാദേശിക മാധ്യമങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.ലോകവ്യാപകമായി ശ്രദ്ധ നേടിയ ജാപ്പനീസ് റിയാലിറ്റി ഷോയാണ് ടെറസ് ഹൗസ്; ടോക്കിയോ 2019-2020. നെറ്റ്ഫ്‌ളിക്‌സും ജപ്പാനിലെ ഫ്യൂജി ടെലിവിഷനുമാണ് ഈ റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഷോ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കഴിയുന്ന അപരിചിതരായ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഈ ഷോയിലെ അംഗങ്ങള്‍. ഇതിലൊരാളായിരുന്നു ഹന കിമുറ. ഷോയില്‍ ഹനയുടെ പെരുമാറ്റം ശരിയായതല്ലെന്നു പറഞ്ഞായിരുന്നു താരത്തിനെതിരേ സോഷ്യല്‍ മീഡിയ ആക്രമണം വന്നത്.മരണത്തിനു മുമ്പ് ഒരു പൂച്ചയുമായി നില്‍ക്കുന്ന ഫോട്ടോ ഹന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കൂ, എന്നോട് ക്ഷമിക്കൂ എന്നൊരു കുറിപ്പും അതിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ ' ഗുഡ്‌ബൈ' എന്നൊരു സന്ദേശവും ഹന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹനയുടെ മരണ വിവരം ആശുപത്രിയധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെസ്‌ലിംഗ് താരമെന്ന നിലയില്‍ ജപ്പാനില്‍ ഏറെ പ്രശസ്തയായിരുന്നു ഹന കിമുറ.സ്റ്റാര്‍ഡമിന്റെ 2019 ലെ ഫൈറ്റിംഗ് സ്പിരിറ്റ് പുരസ്‌കാര ജേതാവായിരുന്നു. ഹനയുടെ അമ്മ ക്യോകോ കിമുറയും ജപ്പാനിലെ അറിയപ്പെടുന്ന റെസ്‌ലിംഗ് താരമായിരുന്നു.


Next Story

Related Stories