TopTop
Begin typing your search above and press return to search.

'ഈശ്വരന്റെ മറ്റൊരു പ്രതിരൂപം', ജയസൂര്യയുടെ 'അപ്പോസ്തലൻ' വരുന്നു

ഈശ്വരന്റെ മറ്റൊരു പ്രതിരൂപം, ജയസൂര്യയുടെ അപ്പോസ്തലൻ വരുന്നു

ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന 'അപ്പോസ്തലന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സിറിയയുടെ സമകാലീക രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കി അഡ്വെഞ്ചര്‍ ഡ്രാമയുടെ രൂപത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ലോകത്തെ 12 പേര്‍ ചേര്‍ന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മിക്കുന്ന ചിത്രം കെ എസ് ബാവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മലയാളത്തിലെ മറ്റു താരങ്ങള്‍ക്കൊപ്പം ഈജിപ്ത്, സിറിയ എന്നീ വിദേശ രാജ്യങ്ങളിലെ അഭിനേതാക്കളും പ്രധാന വേഷങ്ങളിലെത്തുന്നു. കെ എസ് ബാവയും, അന്‍വര്‍ ഹുസൈനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോബി രാജ് വര്‍ഗീസും മ്യൂസിക് നിര്‍വഹിക്കുന്നത് ഗോപി സുന്ദറും വിനു തോമസും ചേര്‍ന്നാണ്.

ഈ കഥാപാത്രത്തെ തന്നിലേക്ക് എത്തിച്ച ദൈവത്തിന് നന്ദി എന്നതായിരുന്നു ജയസൂര്യ പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രതികരിച്ചു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

'ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകൻ ബാവയും, നിർമ്മാതാവ് അരുൺ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോൾ, ദൈവത്തോട് ഞാൻ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചത്. ഈ '#അപ്പോസ്തലൻ ' ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്.

എല്ലാവർക്കും സമാധാനത്തിന്റെ ക്രിസ്മസ് ദിനാശംസകൾ.'


Next Story

Related Stories