TopTop
Begin typing your search above and press return to search.

'ജൂണ്‍' സംവിധായകന്റെ പുതിയ ചിത്രം 'ഇന്‍ഷാ അള്ളാ' ഒരുങ്ങുന്നു; നായകന്‍ ജോജു

ജൂണ്‍ സംവിധായകന്റെ പുതിയ ചിത്രം ഇന്‍ഷാ അള്ളാ ഒരുങ്ങുന്നു; നായകന്‍ ജോജു

രജിഷ വിജയന്‍ നായികയായ ജൂണിന് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനായെത്തുന്നു. ഇന്‍ഷാ അള്ളാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും, സിജോ വടക്കനും ചേര്‍ന്നാണ്.

നവാഗതനായ ആഷിക് ഐമറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസാണ് നിര്‍വ്വഹിക്കുന്നത്.

ജൂണിലെ ജോജുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലയാണ് ജോജു നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.


Next Story

Related Stories