TopTop
Begin typing your search above and press return to search.

അഭയ കേസിലെ നിയമ പോരാട്ടത്തിന്റെ നാള്‍വഴികള്‍; ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാകുന്നു

അഭയ കേസിലെ നിയമ പോരാട്ടത്തിന്റെ നാള്‍വഴികള്‍; ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ രാജസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇക്കാര്യം ജോമോന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഭയ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ നടത്തിയാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ ശ്രദ്ധേയനായത്.

അഭയ കേസിലെ നിയമ പോരാട്ടത്തിന്റെ നാള്‍വഴികളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് റിപോര്‍ട്ട്. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്നാണ് രാജസേനനും ജോമോനും തമ്മിലുള്ള കരാർ വ്യവസ്ഥ.സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഭയ കേസില്‍ നീണ്ട 28 വര്‍ഷങ്ങളാണ് സിസ്റ്റര്‍ അഭയക്ക് നീതി ലഭിക്കാന്‍ വേണ്ടി ജോമോന്‍ നിയമപോരാട്ടങ്ങള്‍ നടത്തിയത്.


Next Story

Related Stories