TopTop
Begin typing your search above and press return to search.

ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്ന് പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല; ജോജിയെ വിമര്‍ശിച്ച് സച്ചിദാനന്ദന്‍

ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്ന് പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല; ജോജിയെ വിമര്‍ശിച്ച് സച്ചിദാനന്ദന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി'യെ വിമര്‍ശിച്ച് കവി കെ സച്ചിദാനന്ദന്‍. ദിലീഷിന്റെ കഴിഞ്ഞ രണ്ട് സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരു നല്ല സിനിമ പോയിട്ട്, നല്ലൊരു എന്റര്‍ടെയിനര്‍ ആകാന്‍ പോലും 'ജോജി'ക്ക് കഴിഞ്ഞില്ലെന്ന് സച്ചിദാനന്ദന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിനു പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി. ആ പ്രേത ദര്‍ശനം തരക്കേടില്ല. ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, അനേകം സിനിമകളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും പ്ലേയിങ് ഔട്ട് മാത്രം. പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, കോണ്‍സെപ്റ്റില്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ധരെയോ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്‌ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ 'മക്ബൂല്‍ ' പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്‌നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കുശേഷം ഫഹദ് ഫാസിലിനെ നായകനാക്കിയാണ് ദിലീഷ് ജോജി ഒരുക്കിയത്. പതിവുരീതിയില്‍ നിന്ന് മാറിയാണ് ദിലീഷ് ജോജി ചെയ്തിരിക്കുന്നത്. മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് ചിത്രം. മാക്ബത്ത് വായിക്കുമ്പോഴും കാണുമ്പോഴും ഉണ്ടാകുന്ന അനുഭവത്തെയാണ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിരിക്കുന്നതെന്നും ദിലീഷ് പറഞ്ഞിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകപ്രീതിക്കൊപ്പം നിരൂപക ശ്രദ്ധയും നേടിയാണ് മുന്നേറുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ബാബുരാജ്, ഉണ്ണിമായ, ജോജി മുണ്ടക്കയം, സണ്ണി പി.എന്‍, ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.k satchidanandan


Next Story

Related Stories