TopTop
Begin typing your search above and press return to search.

മലയാളികളെ കുടുകുടെ ചിരിപ്പിച്ചു; ജന്മദിനത്തില്‍ 'മണിചേട്ടന്റെ' ഈ ആദ്യകാല ഇന്റര്‍വ്യു മറക്കാനാകുമോ?| വിഡിയോ

മലയാളികളെ കുടുകുടെ ചിരിപ്പിച്ചു; ജന്മദിനത്തില്‍ മണിചേട്ടന്റെ ഈ ആദ്യകാല ഇന്റര്‍വ്യു മറക്കാനാകുമോ?| വിഡിയോ

മലയാളത്തെ നാടന്‍ പാട്ടുകള്‍ കൊണ്ടും നര്‍മ്മം കൊണ്ടും ചിരിപ്പിച്ച കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷമായെങ്കിലും മണിയുടെ ജന്‍മദിനം മലയാളികള്‍ക്ക് മറക്കാനാവാത്ത ഒന്നാണ്. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി. സഹനടനും നടനും വില്ലനുമടക്കം മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണിയുടെ മരണം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. ഏറെ ദുരുഹതകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയാണ് മണി എല്ലാവരെയും വിട്ട് പിരിഞ്ഞതെങ്കിലും മലയാളത്തിന്റെ 'മണിചേട്ടന്റെ' ഓര്‍മ്മകള്‍ മായുന്നില്ല.

1971 ജനുവരി ഒന്ന് പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയായിരുന്നു മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിലെ തുടക്കം. പിന്നീട് നായകനിലേക്കും വില്ലനിലേക്കു വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്‍ഡസ്ട്രികളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു. ചാലക്കുടിയിലെ ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോയോടിച്ചിരുന്ന മണി അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തിയത്. ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാസന്തിയും ലക്ഷ്മിയും കരുമാടിക്കുട്ടന്‍ സിനിമകളിലെ നായകവേഷം മണിയെ ഏറെ പ്രശസ്തനാക്കി. ശേഷം സ്വഭാവനടനായും വില്ലനായും നായകനായുമൊക്കെ നിരവധി സിനിമകള്‍ ചെയ്തു.

2016 മാര്‍ച്ച് ആറ് മണിയുടെ മരണത്തില്‍ സംശയമുന്നയിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെ വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. ആരോപണങ്ങള്‍ രൂക്ഷമായതോടെയാണ് കേസ് സിബിഐ ഏറ്റെടുത്തിരുന്നു. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കരള്‍ രോഗമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

കലാഭവന്‍ മണി കലാഭവനില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഖത്തറില്‍ (1992) പരിപാടിക്ക് പോയപ്പോള്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ അടുത്തിടെ വീണ്ടും ശ്രദ്ധനേടിയിരുന്നു. കലാഭവനില്‍ വന്നതിന് ശേഷം അഭിമാനം തോന്നുന്നുവെന്നും അതിന് ശേഷം തനിക്ക് ജനങ്ങള്‍ വില നല്‍കിയെന്നും മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി ആളുകള്‍ കരുതും പോലെ എളുപ്പമല്ലെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കലാഭവന്‍ മണി പറയുന്നുണ്ട്.



Next Story

Related Stories