TopTop
Begin typing your search above and press return to search.

VIDEO| ദൃക്‌സാക്ഷി സഹദേവന്റെ ആളായിരുന്നോ, എന്തുകൊണ്ട് 'ദൃശ്യം 2' ല്‍ ഇല്ല? കലാഭവന്‍ ഷാജോണ്‍ പറയുന്നു

VIDEO| ദൃക്‌സാക്ഷി സഹദേവന്റെ ആളായിരുന്നോ, എന്തുകൊണ്ട് ദൃശ്യം 2 ല്‍ ഇല്ല? കലാഭവന്‍ ഷാജോണ്‍ പറയുന്നു

ദൃശ്യം രണ്ട് മികച്ച അഭിപ്രായം നേടി സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ജീത്തു ജോസഫിന്റെ കഥ പറച്ചിലിനൊപ്പം ചിത്രത്തിലെ ചെറുതും വലുതുമായ താരങ്ങളുടെ അഭിനയവും നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ അഭിനയിച്ച പൊലീസുകാരന്‍ സഹദേവന്‍ എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഇല്ല. ഇക്കാര്യത്തില്‍ നിരവധി പേര്‍ പ്രതികരണം അറിയിച്ചിരുന്നു.

എന്നാല്‍ ആരാധകരുടെ ചോദ്യത്തിന് ഷാജോണിന്റെ തന്നെ മറുപടി എത്തിയിരിക്കുകയാണ്. ബാലാജി ശര്‍മയ്ക്കു നല്‍കിയ വിഡിയോ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍. എന്തുകൊണ്ട് ദൃശ്യം 2 വില്‍ ഇല്ല എന്ന ചോദ്യത്തിന് ഷാജോണ്‍ നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. മഹാഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വില്‍ പണികിട്ടാതിരുന്നതെന്നാണ് ഷാജോണിന്റെ മറുപടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇടം ലഭിക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയും താരം പങ്കുവെയ്ക്കുന്നുണ്ട്. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജീത്തു ജോസഫിന്റെ മികവിനെയും ഷാജോണ്‍ പ്രശംസിച്ച് സംസാരിക്കുന്നുണ്ട്.

വരുണിനെ പൊലീസ് സ്റ്റേഷനില്‍ കുഴിച്ചു മൂടുന്നതുകണ്ട ദൃക്‌സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യില്‍ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി. ഷാജോണിന്റെ കാരവാനില്‍ ഇരുന്നായിരുന്നു ഇരുവരും സംസാരിച്ചത്.


Next Story

Related Stories