TopTop
Begin typing your search above and press return to search.

തമിഴില്‍ വീണ്ടും നായകനാകാന്‍ കാളിദാസ്; സംവിധാനം കൃതിക ഉദയനിധി

തമിഴില്‍ വീണ്ടും നായകനാകാന്‍ കാളിദാസ്; സംവിധാനം കൃതിക ഉദയനിധി

മീന്‍ കുഴമ്പും മണ്‍ പാനയും, ഒരു പക്കാ കഥൈ, പാവ കഥൈകള്‍, പുത്തം പുതുകാലൈയ് എന്നീ ചിത്രങ്ങള്‍ക്കുശേഷം തമിഴില്‍ നായകനാകാന്‍ തയ്യാറെടുത്ത് കാളിദാസ് ജയറാം. റൈസ് ഈസ്റ്റ് ക്രീയേഷന്‍സിന്റെ ബാനറില്‍ കൃതിക ഉദയനിധിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ കൃതിക സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. താന്യ രവിചന്ദ്രനാണ് നായിക. അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. അതേസമയം, ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഹൃസ്വ ചിത്രത്തിലെ കാളിദാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം നിരൂപണശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാളിദാസിന്റെ സിനിമാ കരിയറിനുതന്നെ അതൊരു ബ്രേക്ക് ആയി മാറി.

റിച്ചാര്‍ഡ് എം. നാഥനാണ് ചിത്രത്തിന്റെ ക്യാമറ. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.


Next Story

Related Stories