TopTop
Begin typing your search above and press return to search.

'അച്ഛന്‍ നാല്‍പ്പത് വര്‍ഷംകൊണ്ടുണ്ടാക്കിയ പേര് ഒറ്റ സിനിമയിലൂടെ കളഞ്ഞ് കുളിക്കുമോയെന്ന ഭയമുണ്ടെനിക്ക്'-കല്യാണി പ്രിയദര്‍ശന്‍

അച്ഛന്‍ നാല്‍പ്പത് വര്‍ഷംകൊണ്ടുണ്ടാക്കിയ പേര് ഒറ്റ സിനിമയിലൂടെ കളഞ്ഞ് കുളിക്കുമോയെന്ന ഭയമുണ്ടെനിക്ക്-കല്യാണി പ്രിയദര്‍ശന്‍

വരനെ ആവശ്യമുണ്ട് എന്ന കല്യാണി പ്രിയദര്‍ശനും ദുല്‍ഖറും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇവര്‍ക്ക് പുറമെ ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശന്‍ രണ്ട് വര്‍ഷം മുന്‍പ് തെലുങ്ക് ചിത്രമായ ഹലോയില്‍ അഭിനയിച്ചതിന്‌ശേഷം ഇപ്പോഴാണ് മലയാളത്തില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. കല്യാണിയുടെ ആദ്യ മലയാള സിനിമയുമാണിത്.

പ്രിയദര്‍ശന്റേയും ലിസിയുടേയും മകളാണ് കല്യാണി. സിനിമയിലേക്ക് എത്താനുള്ള അവസരം ധാരളം ലഭിച്ചിരുന്നുവെന്നും,എന്നാല്‍ തനിക്ക് കോണ്‍ഫിഡന്‍സ് കൂടുതലായിരുന്നെങ്കിലും കുറച്ച് പ്രയത്‌നിച്ച് മുന്നോട്ട് പോവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കല്യാണി പറയുന്നു. പ്രേക്ഷകര്‍ ഒരു സിനിമ കണ്ടതിന് ശേഷം അഭിനേതാക്കള്‍ അവരുടെ റോളുകളില്‍ എന്ത് ചെയ്തുവെന്നും, പ്രത്യേകിച്ച് ഒന്നും ഇലല്ലോ എന്ന് പറയുന്നത് കേള്‍ക്കാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കല്യാണി പറയുന്നു. അച്ഛന്‍ 40 വര്‍ഷംകൊണ്ട് സിനിമ മേഖലയില്‍ നിര്‍മ്മിച്ചെടുത്ത പേര് ഒറ്റ സിനിമകൊണ്ട് ഇല്ലാതാക്കിയാലോയെന്ന് ഭയന്നിരുന്നുവെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദര്‍ശനാണ്. അനൂപ് സത്യന്‍ തന്നെയാണ് തിരക്കഥ നിര്‍മ്മിച്ചിരിക്കുന്നത്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Next Story

Related Stories