Top

'ഇതെന്റെ പ്രിയപ്പെട്ട ചിത്രം'; കമലഹാസന് മീന പിറന്നാള്‍ ആശംസിച്ചത് ഇങ്ങനെ

നവംബർ ഏഴിനായിരുന്നു ഉലകനായകൻ കമൽ ഹാസന്റെ 65-ാം ജന്മദിനം. 65 വയസ് പൂർത്തിയാകുമ്പോൾ സിനിമാ ജീവിതത്തിന്റെ 60 വർഷം കൂടിയാണ് കമൽ ഹാസൻ ആഘോഷിച്ചത്. സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധിപേർ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു. കമലിന് പിറന്നാൾ ആശംസിച്ച് നടി മീന പങ്കുവെച്ചത് ഇരുവരുമൊന്നിച്ചുള്ളൊരു പഴയകാല ചിത്രമായിരുന്നു.

എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന് എന്നു പറഞ്ഞ് ഇൻസ്റ്റാഗ്രാമിലാണ് മീന ചിത്രം പങ്കുവെച്ചത്. ഒപ്പം പിറന്നാളാശംസകളും. "എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു. ഉലകനായകന്, ഇതിഹാസത്തിന് ജന്മദിനാശംസകൾ," മീന കുറിച്ചതിങ്ങനെ.

കമല്‍ഹാസൻ സ്ത്രീവേഷത്തിൽ അഭിനയിച്ച് ഏറെ ജനപ്രീതി പിടിച്ചു പറ്റിയ ചിത്രമായിരുന്നു 'അവ്വൈ ഷണ്‍മുഖി'. മീനയായിരുന്നു ചിത്രത്തിലെ നായിക. ആ ചിത്രത്തിലെ 'രുക്കു രുക്കു' എന്ന ഗാനത്തിന്റെ വീഡിയോയും മീന പങ്കുവെച്ചിട്ടുണ്ട്.





Next Story

Related Stories