TopTop
Begin typing your search above and press return to search.

എന്റെ വീട് ആരോഗ്യകേന്ദ്രമാക്കാം, ജനങ്ങള്‍ക്കുവേണ്ടി എന്തിനും തയ്യാര്‍; തമിഴ്‌നാട് സര്‍ക്കാരിനോട് കമല്‍ഹാസന്‍

എന്റെ വീട് ആരോഗ്യകേന്ദ്രമാക്കാം, ജനങ്ങള്‍ക്കുവേണ്ടി എന്തിനും തയ്യാര്‍; തമിഴ്‌നാട് സര്‍ക്കാരിനോട് കമല്‍ഹാസന്‍

കൊറോണ വൈറസ് തമിഴ്‌നാട്ടിലും അപകടകരമായ അവസ്ഥയിലേക്ക് പടര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യത്തെ കൊറോണ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തൂ. മധുരൈ സ്വദേശിയായ 59 കാരനാണ് കൊറോണ ബാധിച്ച് മരിച്ചത്. 23 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ വൈറസ് ബാധ തടയുന്നതിനായി ജനങ്ങളില്‍ ബോധവത്കരണത്തിന് ചലച്ചിത്ര താരങ്ങളില്‍ പലരും സജീവമായുണ്ട്. പലതരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുന്നതിലും വീടുകളില്‍ തന്നെ കഴിയുന്നതിനുമൊക്കെ ജനങ്ങളെ ഉപദേശിക്കാനും രജനികാന്ത്, കമല്‍ഹാസന്‍,സൂര്യ, വിജയ് സേതുപതി അടക്കം നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രയത്‌നിക്കുന്നുണ്ട്.

ഇപ്പോള്‍ കമല്‍ ഹാസന്‍ ട്വിറ്ററില്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത് കൊറോണയ്‌ക്കെതിരേയുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍, തന്റെ വീട് താത്കാലികമായി ആരോഗ്യ കേന്ദ്രമാക്കി വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ്. കമലിന്റെ രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിലൂടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കാനും തയ്യാറാണെന്നും സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മത്രം മതിയെന്നും കമല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നുണ്ട്.


Next Story

Related Stories