TopTop
Begin typing your search above and press return to search.

അതിരുകടന്ന പ്രസ്താവനകള്‍; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി പൂട്ടി

അതിരുകടന്ന പ്രസ്താവനകള്‍; കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി പൂട്ടി

പ്രസ്താവനകള്‍ അതിരുകടന്നതോടെ ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ച് തുടര്‍ച്ചയായി ട്വീറ്റുകള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നടന്ന അക്രമത്തെക്കുറിച്ചും മമത ബാനര്‍ജിയുടെ വിജയത്തെക്കുറിച്ചുമെല്ലാം പ്രകോപനപരമായ ട്വീറ്റുകള്‍ കങ്കണ പങ്കുവെച്ചിരുന്നു. ഒടുവില്‍, പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടുളള ട്വീറ്റ് പങ്കുവെച്ചതിനു പിന്നാലൊണ് ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി പൂട്ടിയത്.



ബംഗാളിനെ മമത ബാനര്‍ജി മറ്റൊരു കാശ്മീരാക്കി മാറ്റുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. ജനാധിപത്യം കൊല ചെയ്യപ്പെടുകയാണ്. സ്ഥിതി ഭയാകമാണ്. കെട്ടഴിച്ചുവിട്ട രാക്ഷസിയെപ്പോലെയാണ് ഈ സ്ത്രീ എന്നിങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റുകള്‍. ബംഗാളില്‍ രാഷ്ട്രപതി ഭരണം എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റുകള്‍. ട്വിറ്റര്‍ പൂട്ടിയെങ്കിലും പശ്ചിമബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷമാദ്യം, താണ്ഡവ് വെബ് സീരിസിനെതിരെ അക്രമോത്സുകമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് കങ്കണയുടെ അക്കൗണ്ട് മണിക്കൂറുകളോളം വിലക്കിയിരുന്നു. പിന്നാലെ കങ്കണ ട്വീറ്റ് നീക്കുകയായിരുന്നു.


Next Story

Related Stories