സ്പെയിനിലെ മാഡ്രിഡ് ഇമാജിന്‍ ഫിലിംഫെസ്റ്റുവലില് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് കനി കുസൃതി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിനാണ് കനിയ്ക്ക് പുരസ്കാരം ലഭിച്ചത്. പ്രശസ്ത അഫ്ഗാനിസ്ഥാന് നടി ലീന അലാമും (LEENA ALAM, Shreen of Afghanistan), അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രമുഖ കസക്കിസ്ഥാന്‍ സിനിമ നിര്‍മ്മാതാവായ ഓള്‍ഗ കലഷേവ(OLGA KHLASHEVA ) എന്നീ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന് പുരസ്ക്കാരം എന്നിവ ബിരിയാണിയ്ക്ക് ലഭിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലില്‍ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തിത്തിലും അമേരിക്ക,ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.