TopTop
Begin typing your search above and press return to search.

ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധനേടി കെഞ്ചിര

ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധനേടി കെഞ്ചിര

ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേനേടി പണിയ ഗോത്രജനതയുടെ കഥപറഞ്ഞ കെഞ്ചിര. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്.

പതിമൂന്ന് വയസ്സുകാരിയായ കെഞ്ചിരയെന്ന ആദിവാസി പെണ്‍കുട്ടി വിദ്യാലയത്തില്‍നിന്നും സമൂഹത്തില്‍നിന്നും അനുഭവിക്കേണ്ടി വന്ന അവഹേളനകളുടേയും പീഡനങ്ങളുടേയും കഥയാണ് കെഞ്ചിര പറയുന്നത്. വയനാട്ടിലെ ഗോത്രജനതയാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നത്. ഗോത്ര ജനത സിനിമയില്‍ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്നും, ഇത് അതിജീവനത്തിന്റെ പകര്‍ത്തലാണെന്നും സിനിമയെ കുറിച്ച് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ഇത്തരം സിനിമകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നുവെന്നും, എന്നാല്‍ ഒരു കലാകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും, തന്റെ നിലപാടാണിതെന്നും സംവിധായകന്‍ മനോജ് കാന പറഞ്ഞു.

ചരിത്രം അടയാളപ്പെടുത്തുകയാണ് ഈ ചിത്രം ചെയ്തതെന്നും. ഇന്ന് ഗോത്ര ജനതയ്ക്ക് പ്രതികരണ ശേഷിയുണ്ടെന്നും എന്നാല്‍ ഇതുവരെ അനുഭവിച്ച അടിച്ചമര്‍ത്തലിന്റെ കഥയാണ് കെഞ്ചിറ അവതരിപ്പിക്കുന്നതെന്നും ചിത്രത്തില്‍ അഭിനയിച്ച തങ്കമണി പറയുന്നു.

ഗോവരാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം കെഞ്ചിറ പ്രദര്‍ശിപ്പിടച്ചിരുന്നു. പ്രതാപ് നായര്‍ ആണ് കെഞ്ചിരയുടെ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംങും നിര്‍വ്വഹിച്ചിരിക്കുന്നു.


Next Story

Related Stories