TopTop
Begin typing your search above and press return to search.

2010 ൽ വിനായകൻ നായകനാവേണ്ടിയിരുന്ന സിനിമയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്: സംവിധായകന്‍ ജിയോ ബേബി

2010 ൽ വിനായകൻ നായകനാവേണ്ടിയിരുന്ന സിനിമയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്: സംവിധായകന്‍ ജിയോ ബേബി

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് 2010 ല്‍ വിനായകനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയാണെന്ന് സംവിധായകന്‍ ജിയോ ബേബി. എന്നാല്‍ പല കാരണങ്ങളാലും അത് നടന്നില്ലെന്നും, പിന്നീട് ടൊവിനോയിലേക്ക് എത്തുകയായിരുന്നു എന്നും ജിയോ ബേബി പറഞ്ഞു.സിനിമ ഓണ്‍ലൈന്‍ പ്രമോഷന്‍ പ്ലാറ്റ്‌ഫോമായ സിനിമ പ്രാന്തന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് 2010 ല്‍ തന്നെ എഴുതി കഴിഞ്ഞിരുന്നു. എന്നാല്‍ ചില ബുദ്ധിമുട്ടുകള്‍ കാരണം സിനിമ മാറ്റിവെക്കുകയായിരുന്നു. ടൊവിനോയിലേക്ക് എത്തുന്നത് 2015 ലാണ്. ആദ്യം മനസിലുണ്ടായിരുന്നത് വിനായകനായിരുന്നു. എന്നാല്‍ അന്ന് വിനായകന് ഇന്നത്തെ പോലെ സിനിമകള്‍ ചെയ്തിരുന്നില്ല, വിനായകന്‍ എന്നു പറയുമ്പോള്‍ പലരും നോ പറഞ്ഞു'. ജിയോ ബേബി പറഞ്ഞു.

രണ്ട് പെണ്കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ സിനിമകള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ്. എന്നാല്‍ താന്‍ ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ് ആയിരുന്നു എന്നും, അത് നടക്കാതെ വന്നപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ ചെയ്യുകയായിരുന്നു എന്നും ജിയോ ബേബി പറയുന്നു.

ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയു കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് പറയുന്നത്. നേരത്തെ പുറത്തവിട്ട ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ്മോന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടോവിനോയെക്കൂടാതെ സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ് ,ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ഗോപി സുന്ദറും സിനു സിദ്ധാര്‍ത്ഥും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം.


Next Story

Related Stories